ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ മൂന്ന് റൺസിന്റെ ആവേശ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിക്കുകയായിരുന്നു.
മൂന്ന് റൺസകലെ വിജയം നഷ്ടമായെങ്കിലും ഒരു ചരിത്രം സൃഷ്ടിക്കാനും വെസ്റ്റ് ഇൻഡീസിന് സാധിച്ചു. ഒരു ടി-20 മത്സരത്തിൽ ചെയ്‌സ് ചെയ്ത മത്സരങ്ങളിൽ അവസാന ആറ് ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമായാണ് വിൻഡീസ് മാറിയത്. അവസാന ആറ് ഓവറിൽ 87 റൺസാണ് വെസ്റ്റ് ഇൻഡീസ് അടിച്ചെടുത്തത്. രണ്ട് വർഷം മുമ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയ 86 റൺസിന്റെ റെക്കോർഡ് തകർത്താണ് വിൻഡീസ് ചരിത്രം തിരുത്തിക്കുറിച്ചത്.
16 പന്തിൽ 45 റൺസ് നേടിയ റോവ്മൻ പവലാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. ഒരു ഫോറും ആറ് കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്. റൊമാരിയോ ഷെപ്പേർഡ്(34), അലിക്ക് അത്തനാസെ(33) എന്നിവരും മികച്ച പ്രകടനം നടത്തി. അതേസമയം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനായി മാർക്ക് ചാപ്മാൻ അർദ്ധ സെഞ്ച്വറി നേടി. 28 പന്തിൽ 78 റൺസ് നേടിയായാണ് താരം തിളങ്ങിയത്. ആറ് ഫോറുകളും ഏഴ് സിക്സുകളുമാണ് താരം നേടിയത്.
നിലവിൽ പരമ്പരയിൽ ഓരോ മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നവംബർ മൂന്നിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.
New Zealand registered a thrilling three-run victory in the second match of the five-match T20I series against the West Indies. Despite losing by three runs, the West Indies managed to create history. The Windies became the team to score the most runs in the last six overs in a chase in a T20I match. The West Indies scored 87 runs in the last six overs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."