ആഗോള പ്രതിഭകളെ വരവേൽക്കാൻ സഊദി: 100ലേറെ സംരംഭകർക്ക് പ്രീമിയം റെസിഡൻസി നൽകി
റിയാദ്: 20-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 100 ലേറെ സംരംഭകർക്ക് പ്രീമിയം റെസിഡൻസി നൽകി സഊദി അറേബ്യ. ആഗോളതലത്തിൽ സംരംഭകരെ ആകർഷിക്കാനും രാജ്യത്തെ സംരംഭകത്വ മേഖലയെ ശക്തിപ്പെടുത്താനുമാണ് ഈ നടപടി എന്ന് ഒകാസ് പത്രം റിപ്പോർട്ട് ചെയ്തു.
സംരംഭകത്വത്തിനും ചെറുകിട ബിസിനസ് വികസനത്തിനുമായി സമർപ്പിച്ചിട്ടുള്ള ബിബാൻ 2025 ഫോറത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. പ്രതിഭകളെയും, നൂതന ആശയങ്ങളെയും, നിക്ഷേപങ്ങളെയും ആകർഷിക്കുന്ന ഒരു ആഗോള കേന്ദ്രമായി സഊദി അറേബ്യയെ മാറ്റാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
പ്രീമിയം റെസിഡൻസി സെന്ററിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന് 'സംരംഭകർക്കുള്ള പ്രീമിയം റെസിഡൻസി' (Premium Residency for Entrepreneurs) ആണ്. സഊദിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ടെക്നോളജി അധിഷ്ഠിത സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരെയാണ് ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്.
മത്സരാധിഷ്ഠിതമായ ഒരു സംരംഭകത്വ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള സഊദിയുടെ പ്രതിബദ്ധതയാണ് സംരംഭകർക്ക് പ്രീമിയം റെസിഡൻസി നൽകാനുള്ള തീരുമാനം പ്രതിഫലിപ്പിക്കുന്നത്. മാത്രമല്ല, ദേശീയ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കാനും, മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.
ഏഴ് തരം റെസിഡൻസികൾ
നിലവിൽ ഏഴ് തരം റെസിഡൻസികളാണ് പ്രീമിയം റെസിഡൻസി സെന്റർ നൽകുന്നത്
- അസാധാരണമായ കഴിവ് (Exceptional Competence)
- പ്രതിഭ (Talent)
- ബിസിനസ് നിക്ഷേപകൻ (Business Investor)
- സംരംഭകൻ (Entrepreneur)
- വസ്തു ഉടമ (Property Owner)
- പരിമിതമായ കാലാവധി (Limited Duration)
- പരിധിയില്ലാത്ത കാലാവധി (Unlimited Duration)
ഈ റെസിഡൻസികൾക്ക് കീഴിൽ, കുടുംബ സ്പോൺസർഷിപ്പ്, ബിസിനസ് ഉടമസ്ഥാവകാശം, വസ്തു വാങ്ങാനുള്ള അവകാശം, ബന്ധുക്കളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള അവകാശം തുടങ്ങി നിരവധി പ്രത്യേകാനുകൂല്യങ്ങൾ ലഭിക്കും.
Saudi Arabia has awarded premium residency visas to more than 100 entrepreneurs from over 20 countries, aiming to attract global innovators and strengthen its entrepreneurial ecosystem. The move is part of the country's efforts to position itself as a global hub for talent, innovation, and entrepreneurship, supporting its Vision 2030 objectives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."