HOME
DETAILS

മൊബൈൽ വീഡിയോ കോളിലൂടെ കൂൾബാറിലെ സ്ഥിരം കള്ളനെ കൈയോടെ പിടികൂടി ഉടമ

  
November 07, 2025 | 12:17 PM

kozhikode coolbar owner traps thieving employee red-handed with mobile video call surveillance

കോഴിക്കോട്: ജോലി ചെയ്യുന്ന കൂൾബാറിന്റെ കാഷ് കൗണ്ടറിൽ നിന്ന് പതിവായി പണം മോഷ്ടിക്കുന്ന ജീവനക്കാരനെ ഉടമ തന്ത്രപൂർവം കുടുക്കി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വാരക്കുന്നുമ്മൽ വീട്ടിൽ വി.കെ. സഞ്ജയൻ ആണ് പൊലിസ് പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂർ കുണ്ടായിത്തോടുള്ള സ്ഥാപനത്തിലാണ് ഈ മോഷണങ്ങൾ നടന്നിരുന്നത്.

പതിവ് മോഷണങ്ങൾക്ക് പിന്നിൽ ജീവനക്കാരന്റെ കൈ

കൂൾബാറിലെ കാഷ് കൗണ്ടറിൽ നിന്ന് പല ദിവസങ്ങളിലായി പണം നഷ്ടപ്പെടുന്നതായി ഉടമ നല്ലളം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിശദമായ പരിശോധനയ്ക്കിടെ പുറത്തുനിന്നുള്ളവർ മോഷ്ടിക്കുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായില്ല. സിസിടിവി ക്യാമറകൾ സ്ഥാപിക്കാത്തതിനാൽ, ഉടമ തന്റെ മൊബൈൽ ഫോൺ സ്ഥാപനത്തിൽ വച്ച് വീഡിയോ കോൾ മോഡിൽ ഓൺ ചെയ്ത് നിരീക്ഷിക്കാൻ തീരുമാനിച്ചു.ഈ തന്ത്രം വിജയിച്ചു. ഫോൺ വഴി നിരീക്ഷിച്ചപ്പോൾ സഞ്ജയൻ സ്ഥാപനത്തിൽ പ്രവേശിക്കുന്നത് ഉടമ കണ്ടെത്തി. കാഷ് കൗണ്ടറിലേക്ക് അടുക്കുന്നതും മോഷണം നടത്തുന്നതും വ്യക്തമായി റെക്കോർഡ് ചെയ്യപ്പെട്ടു. 

ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ആനന്ദ്, ശൈലേന്ദ്രൻ, സിവിൽ പോലീസ് ഓഫിസർ സുബീഷ് എന്നിവരുൾപ്പെട്ട സംഘമാണ് സഞ്ജയനെ പിടികൂടിയത്. അന്വേഷണത്തിൽ, ഇയാളുടെ പേരിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് വെളിപ്പെടുത്തി. മുൻപ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളുമായി ബന്ധപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  2 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  3 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  3 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  3 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  3 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  3 days ago