HOME
DETAILS

മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള ബിജെപി നീക്കം; രൂക്ഷ വിമര്‍ശനവുമായി ശിവന്‍കുട്ടി 

  
Web Desk
November 07, 2025 | 12:45 PM

 minister v sivankutty criticised of bjps plan to select local election candidates based on religion

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പ്രസിഡന്റ് അയച്ച കത്ത് പുറാത്തയതിന് പിന്നാലെയാണ് വിമര്‍ശനം. മതം നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ബിജെപി നീക്കം വിലപ്പോവിലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പരാജയ ഭീതിയില്‍ ബിജെപി എന്തും ചെയ്യുമെന്നും ശിവന്‍കുട്ടി പറഞ്ഞു. മതേതരത്വം കേരളത്തില്‍ ശക്തിയാര്‍ജിച്ചതോടെ ഇപ്പോള്‍ ക്രിസ്ത്യാനികളെ പിടിക്കാന്‍ ശ്രമിക്കുന്നു. അധികാരമോഹികളായ ചില ക്രിസ്ത്യാനികളെ അവര്‍ക്ക് ലഭിക്കുന്നു. അധികാര മോഹികളായ പഴയ ഗവര്‍ണര്‍മാരെ പോലുള്ള ചില മുസ്‌ലിങ്ങളെയും ബിജെപിക്ക് ലഭിക്കുന്നു. എന്നാല്‍ കേരളത്തില്‍ വലിയ വേരോട്ടം ഒരിക്കലും ബിജെപിക്ക് ഉണ്ടാവില്ല,' വി ശിവന്‍കുട്ടി പറഞ്ഞു. 

അതേസമയം സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ തപ്പി ബിജെപി രംഗത്തെത്തിയത്. മതംനോക്കി സ്ഥാനാര്‍ഥി പട്ടികയില്‍ സംവരണം നല്‍കാനാണ് തീരുമാനം. സര്‍വേ നടത്തി സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് നീക്കം. സംസ്ഥാന ഉപാധ്യക്ഷനായ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇതിനായി സര്‍വേ നടത്തുകയും ഗ്രാമ പഞ്ചായത്തുകളില്‍ കൃത്യമായ അനുപാതത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ആളുകളെ സ്ഥാനാര്‍ഥികളാക്കണം എന്നും തീരുമാനിച്ചിട്ടുണ്ട്. 

കണ്ണൂര്‍ ജില്ല അധ്യക്ഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ മലയോര മേഖലയിലെ 9 പഞ്ചായത്തുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 47 വാര്‍ഡുകളില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ഥികളാക്കണമെന്നാണ് നിര്‍ദേശം. മലപ്പുറത്ത് മുസ്‌ലിങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ബിജെപി തീരുമാനിച്ചതായി ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.

criticism of bjp’s plan to select local election candidates based on religion; minister v. sivankutty calls it unacceptable.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  7 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  7 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  7 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  7 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  7 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  7 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  7 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  7 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  7 days ago