വിഴിഞ്ഞത്ത് കടലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം: ഇന്സ്പെക്ഷന് ബംഗ്ളാവിന് സമീപത്തെ വലിയ മണല്‍ തീരത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ വലിയവിള മുസ്ലിം കോളനി സഫാനി മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്-നൂര്ജഹാന് ദമ്പതികളുടെ മകന് അജ്മല്‍ ഖാ (19) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 10 മണിയോടെ കണ്ടെത്തിയത്.
മൂന്നുദിവസമായി നടക്കുന്ന തിരച്ചിലിന് ഫലം ലഭിക്കാത്തതിനാല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ജോലിക്ക് പോകാതെ ഇന്നലെ രാവിലെ ഒരുമിച്ച് കടലില്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് കോവളം ഇന്സ്പെക്ഷന് ബംഗ്ലാവിനു സമീപത്തുനിന്ന് കടലില്‍ ഒരു നോട്ടിക്കല്‍ മൈല്‍ അകലെ കോസ്റ്റല്‍ പൊലിസിന്റെ പട്രോള്‍ ബോട്ട് മൃതദേഹം കണ്ടത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു അജ്മല്‍ തിരയില്‍പ്പെട്ടത്.രാവിലെ 6 മണിയോടെ സുഹൃത്തുക്കളുമൊത്ത് ബീച്ചില്‍ ഫുട്ബോള്‍ കളിച്ച ശേഷം കാലുകള്‍ കഴുകുന്നതിനിടെയാണ് അജ്മല്‍ തിരയില്‍പെട്ടത്. കൂടെയുണ്ടായിരുന്നവരും സമീപത്തെ ഹോട്ടലിലെ ലൈഫ് ഗാര്‍ഡും കടലിലേയ്ക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ കടല്‍ ക്ഷോഭത്തില്‍ വിഫലമായി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്കിയ മൃതദേഹം ഉച്ചയോടെ തെക്കും ഭാഗം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഫാനിയ, സുധീര്‍ ഖാന് (ഗള്‍ഫ്) അംജത്ഖാന്, ഹസീന എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."