കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ
കുവൈത്ത് സിറ്റി: സ്നാപ്ചാറ്റ് (Snapchat) വഴി നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും അതിൽ പങ്കാളിയാവുകയും ചെയ്ത ഒരാളെ കുവൈത്ത് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.
സംശയാസ്പദമായ ഒരു സ്നാപ്ചാറ്റ് അക്കൗണ്ട് ലക്ഷ്യമിട്ട് നടത്തിയ നിരീക്ഷണത്തിനും, അന്വേഷണത്തിനും ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി. ഈ അക്കൗണ്ട് ഉടമ, കുവൈത്തിലെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് പുറത്തു നിന്നുള്ള ചൂതാട്ട വെബ്‌സൈറ്റുകൾക്ക് പ്രചാരണം നൽകുകയും ഫോളോവേഴ്സിൽ നിന്ന് പല മാർഗ്ഗങ്ങളിലൂടെ പണം ശേഖരിക്കുകയും ചെയ്തിരുന്നു.
പണം തട്ടിയ രീതി
വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് പ്രതി സ്നാപ്ചാറ്റ് ഉപയോഗിച്ചത്. ഇയാളെ വിശ്വസിച്ച് പണം അയച്ചവരോട്, ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി പണം കൈമാറാൻ പ്രതി പ്രേരിപ്പിച്ചു. തുടർന്ന്, പണം ലഭിച്ച ഉടൻ തന്നെ ഫോളോവർമാരെ ഇയാൾ ബ്ലോക്ക് ചെയ്യും. ചൂതാട്ട കേന്ദ്രങ്ങൾ സന്ദർശിച്ച്, പെട്ടെന്ന് ലാഭമുണ്ടാക്കിയെന്ന് ഇരകളെ വിശ്വസിപ്പിക്കാൻ വ്യാജ വീഡിയോകളും ഇയാൾ ചിത്രീകരിച്ചിരുന്നു. ഇത്, നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ടങ്ങളിൽ ചേരാൻ ആളുകളെ പ്രേരിപ്പിച്ചു.
നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന്, നിയമപരമായ അനുമതി ലഭിച്ച ശേഷം അധികൃതർ പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ, സ്നാപ്ചാറ്റിലൂടെ താൻ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പ്രതി സമ്മതിച്ചു. തുടർന്ന്, ആവശ്യമായ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സമൂഹത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയായ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ആരായാലും അവർക്കെതിരെ നടപടിയെടുക്കുമെന്ന് സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി.
Kuwait's Cyber Crime Unit has arrested an individual for promoting and participating in illegal online gambling through Snapchat. The arrest highlights the authorities' efforts to combat cybercrime and maintain societal security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."