HOME
DETAILS

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

  
Web Desk
November 07, 2025 | 4:57 PM

robbery case accused jumps out of police jeep in kozhikode search intensified

കോഴിക്കോട്: വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. സുൽത്താൻ ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്ത കൈപ്പമം​ഗലം സ്വദേശി സുഹാസ് എന്നയാളാണ് പൊലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. തൃശ്ശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നാടകീയ സംഭവം.

തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പ്രതി കോഴിക്കോട്, കോവൂരിൽ ചായ കുടിക്കാൻ എത്തിയപ്പോഴാണ് പോലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. പ്രതിക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് വൃത്തങ്ങൾ അറിയിച്ചു. കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് രക്ഷപ്പെട്ട സുഹാസ്

 

a suspect in a robbery case, identified as suhas, managed to escape from police custody in kozhikode. the sulthan bathery police had arrested suhas from thrissur in connection with a case involving the attack of a businessman and the theft of his vehicle. the accused reportedly jumped out of the police vehicle while being transported in kozhikode. a manhunt has been launched by the police to recapture him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 വോട്ടർപട്ടിക തീവ്രപരിഷ്‌കരണം; പുറത്താകുന്നവർ കൂടുന്നു; തിരികെ കിട്ടാത്ത ഫോമുകളുടെ എണ്ണം 25 ലക്ഷം പിന്നിട്ടു

Kerala
  •  5 hours ago
No Image

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു; കുട്ടിയുടെ നില ഗുരുതരം

Kerala
  •  12 hours ago
No Image

കാട്ടുപന്നി കുറുകെ ചാടി അപകടം; സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴുവയസ്സുകാരിക്കും പരുക്ക്

Kerala
  •  12 hours ago
No Image

മെട്രോ നിർമ്മാണം: കൊച്ചിയിൽ വീണ്ടും പൈപ്പ് പൊട്ടി; കലൂർ സ്റ്റേഡിയം റോഡിൽ വെള്ളക്കെട്ട്, കോൺഗ്രസ് ഉപരോധം

Kerala
  •  12 hours ago
No Image

ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ 'ആസ്‌ട്രേലിയയുടെ ഹീറോ' സുഖം പ്രാപിക്കുന്നു

International
  •  13 hours ago
No Image

യുഎഇയിൽ വാഹനാപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു, നാലുപേർക്ക് പരുക്ക്

uae
  •  13 hours ago
No Image

കടുവാ ഭീഷണി: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദ്ദേശം 

Kerala
  •  13 hours ago
No Image

ഫിഫ അറബ് കപ്പ്: യുഎഇയെ തകർത്ത് മൊറോക്കോ ഫൈനലിൽ; 'അറ്റ്‌ലസ് ലയൺസിന്റെ' വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

uae
  •  13 hours ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്

Kerala
  •  13 hours ago
No Image

ആഡംബര കാർ നിയന്ത്രണം വിട്ട് പാഞ്ഞു; സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചു, യുവാവിന് ഗുരുതര പരുക്ക്

Kerala
  •  13 hours ago