HOME
DETAILS

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

  
November 07, 2025 | 5:23 PM

Loan shark threat leads to merchants suicide Main accused arrested in Mumbai

തൃശൂർ: ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ, പ്രധാന പ്രതി പിടിയിൽ. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് മുംബൈയിൽ അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ പൊലിസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിലാണ്  വലയിലാക്കിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങുന്ന പ്രഗിലേഷിനെ തുടർ അന്വേഷണങ്ങൾക്കായി ഉടൻ ഗുരുവായൂരിൽ എത്തിക്കും.

​ഗുരുവായൂർ കർണംകോട് ബസാറിലെ വാടകവീട്ടിൽ ഒക്ടോബർ 10-നാണ് വ്യാപാരിയായിരുന്ന മുസ്തഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണിയാണ് തന്റെ മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ മുസ്തഫ വ്യക്തമാക്കിയിരുന്നു.

ആറ് ലക്ഷം രൂപ കടമെടുത്തതിന് 40 ലക്ഷത്തോളം രൂപ മുസ്തഫ തിരിച്ചടച്ചതായും, കൂടാതെ ഭൂമി എഴുതി വാങ്ങിയതായും കുറിപ്പിൽ പരാമർശിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രഗിലേഷ്, ദിവേക് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തിരുന്നത്. ഇരുവരും ചേർന്ന് മുസ്തഫയെ വീട്ടുകാരുടെ മുന്നിൽവെച്ച് മർദ്ദിച്ചതായും ബന്ധുക്കൾ പൊലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പരാതിക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ് അന്വേഷണം നടത്തുന്നിതിനിടെയാണ് പ്രഗിലേഷും കുടുംബവും ഒളിവിൽ പോയിരുന്നത്. പ്രതികളെ കണ്ടെത്താനായി ഇവരുടെ വീടുകളിൽ പൊലിസ് തുടർച്ചയായി റെയ്ഡ് നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത് ഇരുവരും കാറിൽ പോയതായുള്ള സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും അന്വേഷണത്തിന് സഹായകമായി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രഗിലേഷിനെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

 

 

The main accused in the case of Musthafa, a merchant who died by suicide in Guruvayur, Thrissur, allegedly due to the threats of loan sharks, has been arrested in Mumbai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  2 days ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  2 days ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 days ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  2 days ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  2 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  2 days ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  2 days ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  2 days ago