ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ
കോട്ടയം: ദുർമന്ത്രവാദത്തിന്റെ (ആഭിചാരക്രിയ) പേരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഭർത്താവും ഭർതൃപിതാവുമടക്കം മൂന്ന് പേരെ മണർകാട് പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി ശിവദാസ് (ആഭിചാരക്രിയ നടത്തിയയാൾ), യുവതിയുടെ ഭർത്താവായ മണർകാട് സ്വദേശി അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരാണ് പിടിയിലായത്.
കേസിൽ അറസ്റ്റിലായ അഖിൽദാസിന്റെയും യുവതിയുടെയും പ്രണയവിവാഹമായിരുന്നു. ഇരുവരും ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് യുവതിക്ക് മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ ബാധിച്ചിട്ടുണ്ട് എന്ന് ഭർത്താവിന്റെ അമ്മ പറയുന്നത്. പിന്നാലെ, യുവതിയെ ചികിത്സിക്കാനെന്ന പേരിൽ ആഭിചാരക്രിയ നടത്തുന്നതിനായി ഭർത്താവിന്റെ അമ്മ തന്നെ ആളെ വിളിച്ചു വരുത്തുകയായിരുന്നു.
കഴിഞ്ഞ രണ്ടാം തീയതി രാവിലെ 11 മണി മുതൽ തുടങ്ങിയ പീഡനം രാത്രി ഒമ്പത് മണിവരെ നീണ്ടുനിന്നു. ആഭിചാരക്രിയയുടെ ഭാഗമായി യുവതിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ചെയ്തു. ഇതിന് പുറമെ, യുവതിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിയുടെ മനോനിലയിൽ മാറ്റങ്ങൾ വന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്വന്തം പിതാവ് പൊലിസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മണർകാട് പൊലിസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്
A woman was allegedly tortured under the guise of black magic. The accused reportedly gave her alcohol and physically abused her, including stuffing ash into her mouth. Her husband and father are among the three people arrested in connection with the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."