HOME
DETAILS

വെടിനിർത്തൽ കരാറിന് വില കൽപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണവും ഉപരോധവും തുടരുന്നു, മുന്നറിയിപ്പുമായി യുഎൻ; അന്താരാഷ്ട്ര സേന ഉടനെന്ന് ട്രംപ്

  
November 08, 2025 | 1:45 AM

UN warns Gaza aid still too slow as Israel restricts supplies despite truce

 

ഗസ്സ: ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് വില കൽപ്പിക്കാതെ ആക്രമണവും ഉപരോധവും തുടർന്ന് ഇസ്‌റാഈല്‍. ഇതോടെ ഗസ്സയിലെ സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പുമായി യുഎൻ രംഗത്ത് വന്നു. ഗാസ മുനമ്പിലെ പലസ്തീനികൾക്ക് ഭക്ഷണം എത്തിക്കുന്നതിൽ ചില പുരോഗതികൾ ഉണ്ടായിട്ടും, ഇസ്രായേൽ ബോംബാക്രമണത്താൽ നശിപ്പിക്കപ്പെട്ടതും പട്ടിണി നിറഞ്ഞതുമായ ഗസ്സക്ക് അടിയന്തിരമായി മാനുഷിക സഹായം ആവശ്യമാണെന്ന് യുഎൻ പറഞ്ഞു. ഒക്ടോബർ 10 ന് നിലവിൽവന്ന വെടിനിർത്തലിന് ശേഷം യുഎന്നിനു 37,000 മെട്രിക് ടൺ സഹായം ഗാസയിലേക്ക് എത്തിക്കാൻ കഴിഞ്ഞു എങ്കിലും അതിൽ കൂടുതൽ ആവശ്യമാണെന്ന് യുഎൻ വക്താവ് ഫർഹാൻ ഹഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മാനുഷിക തലത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടും, വെടിനിർത്തലിന് ശേഷം വേണ്ടത്ര വേഗത്തിൽ തടസ്സങ്ങൾ നീങ്ങാത്തതിനാൽ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ ഇപ്പോഴും വളരെ വലുതാണ്- യുഎന്നിന്റെ മാനുഷിക സേവനമായ ഒസിഎച്ച്എയുടെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഹഖ് പറഞ്ഞു. ഗസയിലേക്കുള്ള മാനുഷിക വിതരണത്തിന്റെ പ്രവേശനം അൽ-കരാറ (കിസുഫിം), കരീം അബു സലീം (കേരം ഷാലോം) ക്രോസിംഗുകൾ എന്നിങ്ങനെ രണ്ട് ക്രോസിംഗുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഹഖ് വിമർശിച്ചു. എൻജിഒ ജീവനക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെടുമ്പോൾ ഇസ്രായേലിൽ നിന്ന് വടക്കൻ ഗാസയിലേക്കോ ഈജിപ്തിൽ നിന്ന് തെക്കൻ ഗാസയിലേക്കോ നേരിട്ട് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഗസ്സയിലേക്കുള്ള 107 സഹായ അപേക്ഷകള്‍ ഇസ്‌റാഈല്‍ തടഞ്ഞതായി യു.എന്‍ പറഞ്ഞു. ഒക്ടോബര്‍ 10 മുതലുള്ളതാണ് ഈ കണക്ക്. തണുപ്പ് വസ്ത്രങ്ങള്‍, പുതപ്പ്, ശുചീകരണത്തിനും ശുദ്ധീകരണത്തിനും കുടിവെള്ളം ഓപറേറ്റ് ചെയ്യാനുമുള്ള ഉപകരണങ്ങളും മറ്റുമാണ് തടഞ്ഞത്.

330 പ്രാദേശിക, അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ സഹായ അപേക്ഷയാണ് തടഞ്ഞത്. അതിനിടെ, സൈപ്രസ് വഴി ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ശ്രമിക്കുമെന്ന് യു.എ.ഇ പറഞ്ഞു. കടല്‍വഴിയാണ് സഹായ മെത്തിക്കുകയെന്ന് യു.എ.ഇ സഹമന്ത്രി ലന നുസൈബ് പറഞ്ഞു.

അതേസമയം ഗസ്സയിലേക്ക് അന്താരാഷ്ട്ര സ്ഥിരതാ സേന എത്രയും വേഗമെത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. 20 ഇന വെടിനിര്‍ത്തല്‍ കരാറിലെ ഉടമ്പടികളിലൊന്നാണിത്. തുര്‍ക്കി സായുധ സൈന്യം ഗസ്സയിലെത്തുന്നത് ഇസ്‌റാഈല്‍ എതിര്‍ക്കുന്നുണ്ട്. 

എന്നാല്‍ യു.എസിന്റെ നിയന്ത്രണത്തിലാണ് അന്താരാഷ്ട്ര സേന ഗസ്സയിലെത്തുക എന്നാണ് ഇപ്പോള്‍ യു.എസ് പ്രസിഡന്റ് പറയുന്നത്. നിലവില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ബോംബാക്രമണം തുടരുകയും സഹായം എത്തിക്കുന്നത് തടയുകയും ചെയ്യുന്നുണ്ട്. 

വളരെ ശക്തരായ രാജ്യങ്ങളുടെ സഖ്യമാണ് ഗസ്സയില്‍ എത്തുകയെന്നും ട്രംപ് പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രണ്ടു വര്‍ഷത്തോളം ഗസ്സയില്‍ പുതിയ ഭരണം വന്നാലും സ്ഥിരതാ സേന തുടരും. പൂര്‍ണ അന്താരാഷ്ട്ര സാധുതയുള്ള സൈന്യമാകും ഗസ്സയിലെ ജനങ്ങളെ സഹായിക്കാനുണ്ടാകുയെന്ന് യു.എസ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Despite some progress in delivering food to Palestinians in the besieged Gaza Strip, the enclave – ravaged by Israeli bombardment and racked by hunger – remains in urgent need of humanitarian assistance, the United Nations has said.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  4 hours ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  4 hours ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  5 hours ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  5 hours ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  5 hours ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  6 hours ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  6 hours ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  6 hours ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  6 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  7 hours ago