ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റ് ആരംഭിക്കുന്ന ആധുനിക മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും.
തൈക്കാട് ആരോഗ്യ കുടുംബക്ഷേമ ട്രെയിനിങ് സെന്റര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷനായിരിക്കും. മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ മുഖ്യാതിഥികളാകും.
കൗണ്‍സിലര്‍ എം. ലക്ഷ്മി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേഷ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, പി.എഫ്.എ. ഡെപ്യൂട്ടി ഡയറക്ടര്‍ ബി. സുധര്‍മ, ഡ്രഗ്സ് കണ്ട്രോളര് പി. ഹരിപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിക്കും.
രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിങ് ലാബാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. 110 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബുകളാണ് വകുപ്പ് തയ്യാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."