ബഹ്‌റൈൻ: ഇനി ക്യാമ്പിംഗ് സീസണ്‍ കാലം; രജിസ്‌ട്രേഷന്‍ 20 മുതൽ
മനാമ: ബഹ്റൈനില്‍ ഈ വർഷത്തെ ( 2025-2026) ക്യാമ്പിംഗ് സീസണ്‍ ഡിസംബര്‍ അഞ്ചിന് ന് ആരംഭിക്കും. മൂന്നുമാസത്തോളം നീണ്ടുനില്‍ക്കുന്ന സീസണ്‍ മാര്‍ച്ച് 25 ന് അവസാനിക്കും. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 20 മുതല്‍ 30 വരെ നടക്കും. ക്യാമ്പിംഗ് സീസണുമായി ബന്ധപ്പെട്ട നിയന്ത്രണ സംവിധാനങ്ങളും സുരക്ഷാ ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി ചേർന്ന കോ-ഓർഡിനേഷൻ കമ്മറ്റി യോഗത്തിനു ശേഷം സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ ആണ് ഈ പ്രഖ്യാപനം നടത്തിയത്.
ക്യാമ്പർമാർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നിശ്ചിത നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും, അംഗീകൃത സീസൺ മാപ്പ് അനുസരിച്ച് പ്രവർത്തിക്കണമെന്നും ഷെയ്ഖ് ഖലീഫ നിർദേശിച്ചു. രജിസ്ട്രേഷൻ ‘അൽജുനൂബ്യ’ മൊബൈൽ ആപ്പിലുള്ള ‘ഖയ്യാം’ സംരംഭം വഴി പൂർത്തിയാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ സൗത്ത് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ്, സൗത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഈസ അൽ ബുവൈനൈൻ, ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ഹമദ് അൽ ഖയ്യാത്ത്, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
The 2025-2026 camping season in Bahrain will start on December 5 and last until March 25 next year, it has been announced. Registration will be open from November 20 to 30, said Southern Governor Shaikh Khalifa bin Ali Al Khalifa.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."