a young man who went to sleep at night was found dead. the deceased is jisan (23) from panakkal house, perumannur, chalissery. the initial assumption is that he died of a heart attack.
HOME
DETAILS
MAL
രാത്രി ഉറങ്ങാൻ കിടന്നു; നേരം വെെകിയിട്ടും എഴുന്നേറ്റില്ല; വിളിക്കാനെത്തിയ അമ്മൂമ്മ കണ്ടത് ചലനമറ്റ കൊച്ചുമകനെ; 23കാരൻ ഹൃദയാഘാതം മൂലം മരിച്ചു
November 08, 2025 | 4:59 AM
പാലക്കാട്: രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ പനക്കൽ വീട്ടിൽ ജിസൻ (23) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച്ച രാത്രി ഉറങ്ങാൻ കിടന്ന ജിസൻ നേരം വെെകിയിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്നാണ് അമ്മൂമ്മ മുറിയിലെത്തി വിളിച്ച് നോക്കി. എന്നാൽ അനക്കമില്ലാതെ കട്ടിലിൽ കിടക്കുന്ന കൊച്ചുമകനെയാണ് കാണാനായത്. ഉടൻ തന്നെ ഇവർ സമീപത്തെ ബന്ധുക്കളേയും മറ്റും വിവരമറിയിക്കുകയും പെരുമ്പിലാവിലെ സ്വകാര്യ ആശുപതിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിസൻ. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പിതാവ് - ജൻസൺ, മാതാവ് സിജിലി. സഹോദരങ്ങൾ: ഡീക്കൻ, ജോഹാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."