രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുമായി പാലക്കാട്ട് വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. ബോധപൂര്‍വം ഒരാളെ ചവിട്ടി താഴ്‌ത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറ്റക്കാരന്‍ ആണെങ്കില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടത്. കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. കോടതി ശിക്ഷിച്ചിട്ടില്ല. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിര്‍ത്തുകയോ പരിപാടിയില്‍ പേര് വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ വിദ്യാഭ്യാസമന്ത്രിക്കും എം.ബി. രാജേഷിനുമൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വേദി പങ്കിട്ടത് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിരുന്നു. ആരോപണം നേരിടുന്നയാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബി.ജെ.പി കൗണ്‍സിലര്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. വിഷയത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് മന്ത്രി പ്രതികരണവുമായി എത്തിയത്.
English Summary: Kerala Education Minister V. Sivankutty said he saw no issue in sharing a stage with MLA Rahul Mankootathil at an official event in Palakkad. The minister clarified that Rahul has neither been convicted nor found guilty of any charges, and it is inappropriate to deliberately isolate someone under investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."