രണ്ടുതവണ യാത്രക്കാരെ കയറ്റിയിട്ടും പുറപ്പെടാനായില്ല: തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വൈകിയത്.
വിമാനത്തിന് തകരാറുകൾ സംഭവിച്ചതിനാലാണ് പുറപ്പെടാനാകാത്തതെന്ന് ജീവനക്കാർ യാത്രക്കാരെ അറിയിച്ചു. രണ്ടുതവണ യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും സാങ്കേതിക തകരാറുകൾ കാരണം വിമാനത്തിന് പുറപ്പെടാൻ സാധിച്ചില്ല.
ഇതോടെ നിരവധി യാത്രക്കാർ ദുരിതത്തിലായി. ബെംഗളൂരുവിലേക്കുള്ള കണക്ഷൻ വിമാനം വൈകിയതിനാൽ വിദേശയാത്രകൾ അടക്കം മുടങ്ങിയതായി യാത്രക്കാർ പറഞ്ഞു. അതേസമയം, വൈകുന്നേരം നാല് മണിക്ക് യാത്രക്കാർക്കായി മറ്റൊരു വിമാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
An Air India Express flight scheduled to depart from Thiruvananthapuram to Bengaluru at 5 am has been delayed due to technical issues. Passengers are advised to check the latest flight status and plan accordingly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."