HOME
DETAILS

വിംസീ ജന്മശതാബ്ദി പുരസ്കാരം പി. മാളവികക്ക്

  
November 08, 2025 | 11:45 AM

P Malavika to receive vmc Birth Centenary Award

വിഖ്യാത സ്പോർട്സ് ജേർണലിസ്റ്റും മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന വിംസീയുടെ {വി എം ബാലചന്ദ്രൻ} ജന്മശതാബ്ദി പ്രമാണിച്ചു ഫുട്ബാളിൽ ഉയർന്നു വരുന്ന താരത്തിനു സീനിയർ ജേർണലിസ്റ്റ്‌സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിംസീയുടെ കുടുംബവും ചേർന്നു നൽകുന്ന വിംസീ സെന്റിനറി അവാർഡിന് ഇന്ത്യൻ വനിതാ സീനിയർ ഫുട്ബോൾ ടീം അംഗം  പി.  മാളവികയെ തെരഞ്ഞെടുത്തു. 50000 രൂപയും ഫലകവുമാണ് അവാർഡ്.

മുൻ ഇന്ത്യൻ താരങ്ങളും പരിശീലകരുമായ വിക്ടർ മഞ്ഞില, ജോപോൾ അഞ്ചേരി, സ്പോർട്സ് ജേർണലിസ്റ്റുകളായ ആർ രഞ്ജിത്ത്, അനീഷ് പി നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നവംബർ 15 നു ശനിയാഴ്ച വൈകുന്നേരം നാലിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ അവാർഡ് സമ്മാനിക്കും. ചടങ്ങിൽ From Watch Dog To Lap Dog , What is happening in Indian Media { കാവൽ നായയിൽ നിന്നു അരുമ നായയിലേക്ക് , ഇന്ത്യൻ മാധ്യമരംഗത്തു എന്താണ് സംഭവിക്കുന്നത് ? എന്ന വിഷയത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകനും ചെന്നൈയിലെ  ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ പ്രഭാഷണം നടത്തും. .

കാസർകോട് ജില്ലക്കാരിയായ പി മാളവിക ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കായി ഗോൾ നേടിയ താരമാണ്. 26 വർഷത്തിനു ശേഷമാണു ഒരു മലയാളി താരത്തിനു  ഇന്ത്യൻ സീനിയർ ടീമിൽ ഇടം ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള കേരള ഫുട്ബാൾ അസോസിയേഷന്റെ പുരസ്‌കാരം ഈ ഇരുപത്തിയൊന്നുകാരിക്കാണ്  ലഭിച്ചത്. മിസാക യുനൈറ്റഡ് , ട്രാവൻകൂർ റോയൽസ് , കെംപ് , കേരള ബ്ലാസ്റ്റേഴ്‌സ്, സേതു എഫ് സി എന്നീ ടീമുകളിൽ മാളവിക  കളിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ താരങ്ങളുടെ കളിമികവിനോട് പൊരുതിയാണ് മാളവിക ഇന്ത്യൻ ടീമിൽ എത്തിയത്. ഇന്ത്യയുടെ സീനിയർ ടീമും അണ്ടർ 20 ടീമും അണ്ടർ 17 ടീമും ഏഷ്യാ കപ്പ് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യൻ പുരുഷ ടീമിന് മുൻപ് വനിതാ ടീം ലോകകപ്പ് കളിച്ചേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് വിംസീയുടെ പേരിലുള്ള പുരസ്‌കാരം ഉദിച്ചു വരുന്ന ഒരു വനിതാ ഫുട്ബാളർക്ക്  നൽകുന്നതെന്ന് ജൂറി വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോഡിൽ സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർന്നു

Kerala
  •  a day ago
No Image

കാൻസർ രോഗിയെന്ന് വ്യാജരേഖ, ഉന്നതരുടെ ഒപ്പ് സ്വന്തമായി ഇട്ടു; ലോട്ടറി ഓഫീസിലെ 14.93 കോടിയുടെ തട്ടിപ്പിൽ പ്രതി പിടിയിൽ

crime
  •  a day ago
No Image

ആള്‍ക്കൂട്ട കൊലപാതകങ്ങളിലും വിദ്വേഷപ്രസംഗങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല; നടപടിയാവശ്യപ്പെട്ട് സമസ്ത സുപ്രിം കോടതിയില്‍

National
  •  a day ago
No Image

സിഡ്‌നിയിൽ ഇടിമിന്നലായി സ്മിത്ത്; ഒറ്റ സെഞ്ച്വറിയിൽ പിറന്നത് പുതിയ ചരിത്രം

Cricket
  •  a day ago
No Image

സഊദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ

Saudi-arabia
  •  a day ago
No Image

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

Kerala
  •  a day ago
No Image

ലൈക്കിനു വേണ്ടി റോഡിൽ അഭ്യാസപ്രകടനം; ഡ്രൈവിംഗിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയ യുവാവിനെ അറസ്റ്റു ചെയ്ത് അബൂദബി പൊലിസ്

uae
  •  a day ago
No Image

ഫ്ലാറ്റ് വാടകയ്ക്കെടുത്ത്ച്ച് കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  a day ago
No Image

കോഹ്‌ലിയെ വീഴ്ത്തി ചരിത്രനേട്ടം; ലോകത്തിൽ മൂന്നാമനായി വാർണർ

Cricket
  •  a day ago
No Image

വിസ്മയ കേസ് പ്രതിയെ മര്‍ദ്ദിച്ച സംഭവം: നാല് പേര്‍ക്കെതിരേ കേസ്, ഇവരുടെ ഫോണ്‍ സംഭാക്ഷണം പുറത്ത്

Kerala
  •  a day ago