HOME
DETAILS

മഴ കളിച്ചു, ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി; ഇന്ത്യക്ക് പരമ്പര

  
Web Desk
November 08, 2025 | 12:00 PM

The final T20 match between India and Australia was abandoned due to rain

ഗാബ: ഇന്ത്യ-ഓസ്ട്രേലിയ അവസാന ടി-20 മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ പരമ്പര 2-1ന് സ്വന്തമാക്കാനും സൂര്യകുമാർ യാദവിനും സംഘത്തിനും സാധിച്ചു. നേരത്തെ പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ചു വരുകയായിരുന്നു. 

ഗാബയിൽ നടന്ന അവസാന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ സ്കോർ 4.5 ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എത്തുകയായിരുന്നു. മത്സരം വീണ്ടും തുടങ്ങാൻ അനുവദിക്കാതെ മഴ ശക്തമായതോടെ മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.  

ഗിൽ 16 പന്തിൽ 29 റൺസ് നേടിയാണ് മികച്ചു നിന്നത്. ആറ് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. അഭിഷേക് ശർമ്മ 13 പന്തിൽ ഓരോ വീതം ഫോറും സിക്‌സും അടക്കം 23 റൺസും നേടി. 

അതേസമയം ഏകദിന പരമ്പര ഓസ്‌ട്രേലിയാണ് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-1നായിരുന്നു കങ്കാരുപ്പടയുടെ വിജയം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയക്കെതിരെ അവസാന മത്സരത്തിൽ ഇന്ത്യ ആശ്വാസ വിജയവും നേടി. 

The final T20 match between India and Australia was abandoned due to rain. With this, Suryakumar Yadav and his team were able to win the series 2-1. Earlier, the first match of the series was also abandoned due to rain. While Australia won the second match, India came back strongly in the series by winning the next two matches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  8 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  8 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  8 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  8 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  8 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  8 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  8 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  8 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  8 days ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  8 days ago