HOME
DETAILS

മെസിയുടെയും റൊണാൾഡോയുടെയും പകരക്കാർ അവർ മൂന്ന് പേരുമാണ്: സ്‌നൈഡർ

  
November 08, 2025 | 12:54 PM

 Wesley Sneijder has revealed who the three players who could replace Cristiano Ronaldo and Lionel Messi

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇരുവരും ഫുട്ബോളിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ മെസിയുടെയും റൊണാൾഡോയുടെയും പകരക്കാർ ആരാണെന്നുള്ള ചർച്ചകളും സജീവമായി ഇതിനോടൊപ്പം നിലനിൽക്കുന്നുണ്ട്.

ഇപ്പോൾ ഇരുവർക്കും പകരക്കാരാവാൻ സാധിക്കുന്ന മൂന്ന് താരങ്ങൾ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നെതർലൻഡ്സ് ഇതിഹാസം വെസ്ലി സ്‌നൈഡർ. ലാമിൻ യമാൽ, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ എന്നിവരെകുറിച്ചാണ് ഡച്ച് ഇതിഹാസം സംസാരിച്ചത്. അഡ്വഞ്ചർ ഗെയിമേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്‌നൈഡർ. 

''ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വിരമിച്ചു കഴിഞ്ഞാൽ ആളുകൾ ലാമിൻ യമാൽ, വിനീഷ്യസ്, എംബാപ്പെ എന്നിവരെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങും. നമ്മൾ ഇപ്പോൾ മെസിയെയും റൊണാൾഡോയെയും കുറിച്ച് സംസാരിക്കുന്നത് പോലെ ആളുകൾ ഈ മൂന്ന് താരങ്ങളെക്കുറിച്ച് സംസാരിക്കും. ഡീഗോ മറഡോണ വിരമിച്ചപ്പോൾ മറ്റ് താരങ്ങൾ കടന്നുവന്നു'' വെസ്ലി സ്‌നൈഡർ പറഞ്ഞു. 

മെസി നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

റൊണാൾഡോ നിലവിൽ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

Netherlands legend Wesley Sneijder has revealed who the three players who could replace Cristiano Ronaldo and Lionel Messi once they retire from football are. The Dutch legend spoke about Lamine Yamal, Kylian Mbappe and Vinicius Junior.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമന കത്ത് കൈമാറുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കി നിതീഷ് കുമാർ; നീചമായ പ്രവൃത്തിയെന്ന് പ്രതിപക്ഷം

National
  •  15 hours ago
No Image

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം

National
  •  15 hours ago
No Image

In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം

National
  •  15 hours ago
No Image

സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ

National
  •  15 hours ago
No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  16 hours ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  16 hours ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  16 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ

Kerala
  •  16 hours ago
No Image

പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

Kerala
  •  17 hours ago
No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  17 hours ago

No Image

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

Kerala
  •  20 hours ago
No Image

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

Kerala
  •  20 hours ago
No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  21 hours ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  21 hours ago