ആക്കുളം പാലത്തില്‍ ഇനിമുതല്‍ ടോളില്ല
തിരുവനന്തപുരം: കഴക്കൂട്ടം-കോവളം ബൈപാസ് റോഡില്‍ ആക്കുളം പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി. ഡോ.ശശി തരൂര്‍ എം.പി.യുടെ ഇടപെടലിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി തുടര്‍ന്നു വന്ന പിരിവ് നിര്‍ത്തലാക്കിയത്. കേന്ദ്ര റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയം ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
കഴക്കൂട്ടം-കാരോട് എന്‍.എച്ച് ബൈപാസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഇ.പി.സി. സമ്പ്രദായത്തിലേക്ക് മാറിയതിനെ തുടര്‍ന്ന് ടോള്‍ പിരിവിന് നിയമസാധുത ഇല്ലാതായി മാറിയിരുന്നു. ബൈപാസിന്റെ നാലുവാരിപ്പാതാ നിര്‍മാണോദ്ഘാടന വേളയില്‍ എം.പി ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രിയുടേയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്നുണ്ടായ നടപടികളാണ് പിരിവ് അവസാനിപ്പിക്കുന്നതിന് കാരണമായത്.ടോള്‍ പിരിവ് നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവ് ദേശീയപാതാ അതോറിറ്റി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഇന്നലെ ഉച്ചക്കു തന്നെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."