'മാതാപിതാക്കളോട് നീതി പുലർത്താനായില്ലെന്ന് കുറിപ്പ്'; നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു
ലക്‌നൗ: ഉത്തർപ്രദേശിൽ നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ കഴിയാത്തതിലുള്ള നിരാശയാണ് ജീവനൊടുക്കുന്നതിനുള്ള കാരണമെന്ന് എഴുതി വെച്ച ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. റാംപൂർ സ്വദേശിയായ മുഹമ്മദ് ആൻ (19) ആണ് മരിച്ചത്. റാവത്പൂരിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്.
നാല് ദിവസം മുമ്പാണ് മുഹമ്മദ് ആൻ ഈ ഹോസ്റ്റലിൽ താമസത്തിനെത്തിയത്. ഇന്നലെ പ്രാർത്ഥനയ്ക്കായി റൂംമേറ്റ് ആനിനെ വിളിച്ചെങ്കിലും താൻ വരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. റൂംമേറ്റ് പ്രാർത്ഥന കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ആൻ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നിരന്തരമായി വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ആനിന്റെ മുറിയിൽ നിന്ന് പൊലിസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. "അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ എനിക്ക് കഴിയില്ല. ഞാൻ എൻ്റെ ജീവിതം അവസാനിപ്പിക്കുകയാണ്," എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. പ്രായത്തിൻ്റെ സമ്മർദ്ദവും നീറ്റ് പരീക്ഷയോടുള്ള ഭയവും മൂലമുള്ള കടുത്ത മാനസിക പിരിമുറുക്കമാണ് ഈ കടുംകൈക്ക് കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചു.
ദുരിതമയമായ ജീവിത സാഹചര്യങ്ങളാൽ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, സഹായം തേടാൻ മടിക്കരുത്. ആത്മഹത്യ ഒരു പരിഹാരമല്ല. സഹായത്തിനായി 1056 എന്ന നമ്പറിൽ വിളിക്കുക.
A 19-year-old NEET aspirant, identified as Muhammad Aan from Rampur, Uttar Pradesh, was found dead by suicide in his hostel room in Rawatpur, Lucknow. A suicide note recovered from the room indicated that he felt unable to fulfill his parents' dreams, stating, "I cannot fulfill your dreams. I am ending my life." The incident came to light after his roommate found the door locked from inside and received no response.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."