HOME
DETAILS

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

  
Web Desk
November 08, 2025 | 2:56 PM

Not in this series Sanju samson wait for a legendary achievement will continues

ഇന്ത്യ-ഓസ്ട്രേലിയ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പര അവസാനിച്ചിരിക്കുകയാണ്.  അവസാന ടി-20 മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ പരമ്പര 2-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. നേരത്തെ പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ചു വരുകയായിരുന്നു. 

ഗാബയിൽ നടന്ന അവസാന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4.5 ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എത്തുകയായിരുന്നു. മത്സരം വീണ്ടും തുടങ്ങാൻ അനുവദിക്കാതെ മഴ ശക്തമായതോടെ മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.  

പരമ്പരയിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസണ് അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. ആ മത്സരത്തിൽ രണ്ട് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. പിന്നീട് സഞ്ജുവിന് പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തു. സഞ്ജുവിന് പകരം ജിതേഷ് ശർമ്മയായിരുന്നു കളത്തിൽ ഇറങ്ങിയിരുന്നത്. 

ഈ പരമ്പരയിൽ സഞ്ജുവിന് തന്റെ കരിയറിൽ പുതിയൊരു നാഴികക്കല്ല് സ്വന്തമാക്കാനുള്ള സുവര്ണാവസരമുണ്ടായിരുന്നു. ഇന്റർനാഷണൽ ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാനുള്ള അവസരമായിരുന്നു മലയാളി താരത്തിന് ഉണ്ടായിരുന്നത്. പരമ്പര തുടങ്ങുന്നതിന് മുമ്പായി സഞ്ജുവിന് ഈ നാഴികക്കല്ല് പിന്നിടാൻ വെറും ഏഴ് റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ പരമ്പരയിൽ ആകെ സഞ്ജുവിന് രണ്ട് റൺസ് മാത്രമാണ് നേടാനായത്. ഇനിയും ഈ നേട്ടത്തിലെത്താൻ സഞ്ജുവിന് അഞ്ചു റൺസ് കൂടിയാണ് വേണ്ടത്. അടുത്ത പരമ്പരയിൽ സഞ്ജു ഈ നേട്ടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

The five-match T20I series between India and Australia has come to an end. The final T20I was abandoned due to rain. With this, India was able to win the series 2-1. Sanju Samson has not been able to perform well in the series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  2 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  2 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  2 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  2 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  2 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  2 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago