HOME
DETAILS

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

  
November 08, 2025 | 3:51 PM

Federico Chiesa has answered the question of whether Ronaldo or Messi is the best player in football

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ മികച്ച താരം എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ലിവർപൂളിന്റെ ഇറ്റാലിയൻ സൂപ്പർതാരം ഫെഡറിക്കോ ചിയെസെ. റൊണാൾഡൊക്കൊപ്പം കളിക്കുന്നത് അത്ഭുതകരമാണെന്നും എന്നാൽ മികച്ച താരം മെസിയുമാണെന്നാണ് ഇറ്റാലിയൻ താരം അഭിപ്രായപ്പെട്ടത്. സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു  

''ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് അത്ഭുതകരമായ കാര്യമായിരുന്നു. അവർ രണ്ട് പേരും ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. എന്നാൽ സത്യം പറഞ്ഞാൽ ലയണൽ മെസിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്ന് എനിക്ക് പറയേണ്ടി വരും'' ലിവർപൂൾ താരം പറഞ്ഞു. 

നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ താരമാണ് മെസി. 2023ലാണ് മെസി പിഎസ്ജിയിൽ നിന്നും ഇന്റർ മയാമിക്കൊപ്പം ചേരുന്നത്. അമേരിക്കൻ ക്ലബിനൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

നാഷ്വില്ലക്കെതിരെയുള്ള അവസാന മത്സരത്തിൽ ഇരട്ട ഗോൾ നേടി മെസി തിളങ്ങിയിരുന്നു. ഇതോടെ ഒരു കലണ്ടർ ഇയറിൽ എല്ലാ മത്സരങ്ങളിലും നിന്നുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന എംഎൽഎസ് താരമെന്ന നേട്ടവും മെസി കൈവരിച്ചു. 39 ഗോളുകളാണ് ഈ വർഷം മെസിയുടെ ബൂട്ടുകളിൽ നിന്നും പിറന്നത്. ഡെന്നിസ് ബൗംഗ, കാർലോസ് വെല എന്നിവരെയാണ് മെസി ഈ റെക്കോർഡിൽ മറികടന്നത്. ഇരുവരും ലോസ് എയ്‌ഞ്ചൽസിൽ കളിക്കുന്ന സമയത്താണ് ഈ ഗോൾ വേട്ട നടത്തിയത്. ഇരു താരങ്ങളും 38 ഗോളുകളാണ് നേടിയത്. 

Who is the best player between Cristiano Ronaldo and Lionel Messi has been an active debate in the world of football for two decades. Liverpool's Italian superstar Federico Chiesa has answered the question of whether Ronaldo or Messi is the best player in football.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  7 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  7 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  7 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  7 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  7 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  7 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  7 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  7 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  7 days ago