HOME
DETAILS

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

  
Web Desk
November 08, 2025 | 3:56 PM

sexual harassment attempt during bike taxi ride in bengaluru case filed against driver based on womans complaint

ബെംഗളൂരു: ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. തനിക്കുണ്ടായ ദുരനുഭവം യുവതി മൊബൈലിൽ ചിത്രീകരിക്കുകയും തുടർന്ന് തെളിവ് സഹിതം പൊലിസിൽ പരാതി നൽകുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ പരിശോധിച്ച ബെംഗളൂരു വിൽസൺ ഗാർഡൻ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ചർച്ച് സ്ട്രീറ്റിൽ നിന്ന് പേയിംഗ് ഗസ്റ്റ് (പി.ജി) താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. യാത്രയ്ക്കിടെ ഡ്രൈവർ തന്റെ കാലിൽ സ്പർശിച്ചതോടെ യുവതി ഇത് മൊബൈലിൽ പകർത്തുകയും, 'നിങ്ങൾ എന്താണ് ചെയ്യുന്നത്, ഇത് ചെയ്യരുത്' എന്ന് യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ പ്രവൃത്തി തുടർന്നതായാണ് പരാതിയിൽ പറയുന്നത്.

പിന്നീട് പി.ജിയിലെത്തിയ യുവതി മറ്റൊരു വ്യക്തിയോട് സംഭവം പറയുകയും മൊബൈലിൽ ചിത്രീകരിച്ച വീഡിയോ കാണിക്കുകയും ചെയ്തതോടെ  യുവതിയോട് ക്ഷമ ചോദിക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ക്ഷമ പറഞ്ഞതായി യുവതി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. എങ്കിലും, താൻ ഉൾപ്പെടെയുള്ള സ്ത്രീകൾ സമൂഹത്തിൽ സുരക്ഷിതരല്ലെന്ന തോന്നലാണ് പരാതിയുമായി മുന്നോട്ട് വരാൻ കാരണമെന്ന് യുവതി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.

 

 

A woman in Bengaluru filed a police case against a bike taxi driver, alleging he inappropriately touched her during a ride from Church Street back to her accommodation. The woman captured the harassment on video. She stated she filed the complaint because she feels women are unsafe in society, despite the driver having apologised after a bystander intervened.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്വകാര്യ ആശുപത്രിയിൽ വെച്ച് അനധികൃത കുടിയേറ്റക്കാർ മരിച്ചാൽ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം'; സുപ്രധാന വിധിയുമായി സഊദി കോടതി

Saudi-arabia
  •  3 days ago
No Image

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

oman
  •  3 days ago
No Image

റീകൗണ്ടിങ്ങിൽ അട്ടിമറി വിജയം; സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മിന്നും ജയം

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസത്തിന് തെളിവ്; കേരള ജനതയ്ക്ക് നന്ദി; രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala
  •  3 days ago
No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  3 days ago
No Image

നാടും നഗരവും കീഴടക്കി യു.ഡി.എഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; മൂന്നാം സര്‍ക്കാര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

Kerala
  •  3 days ago
No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  3 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  3 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  3 days ago