HOME
DETAILS

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

  
Web Desk
November 08, 2025 | 5:00 PM

ed seizes assets worth 67 crore including popular fronts green valley academy in manjeri

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി. മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഗ്രീൻ വാലിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമിയും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. കള്ളപ്പണക്കേസിലാണ് ഇ.ഡിയുടെ നടപടി. 67.03 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഉത്തരവിടുന്നതായി നവംബർ ആറിന് ഇ.ഡി അറിയിച്ചിരുന്നു. നടപടിയോടെ കേസിൽ മരവിപ്പിച്ച ആസ്തികളുടെ ആകെ മൂല്യം 129 കോടി രൂപയായി.

ഗ്രീൻ വാലി അക്കാദമിക്ക് പുറമേ പന്തളം എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റ്, ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ ട്രസ്റ്റ്, മലപ്പുറം ഹരിതം ഫൗണ്ടേഷൻ, ആലുവയിൽ സ്ഥിതി ചെയ്യുന്ന പെരിയാർ വാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ്, തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ പേരിലുള്ള സ്ഥലം എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നത്.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനവും ശാരീരിക പരിശീലന പരിപാടികളും നടത്തിയിരുന്നതായും ഡമ്മി ഉടമകളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലാണ് പരിശീലനം നടന്നിരുന്നതെന്നും ഇ.ഡി. ആരോപിച്ചിരുന്നു.

പാലക്കാട്ടെ വള്ളുവനാട് ഹൗസ്, മലബാർ ഹൗസ് (ഹരിതം ഫൗണ്ടേഷൻ) എന്നിവയുൾപ്പെടെ നിരവധി ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ട് കായിക, വിദ്യാഭ്യാസ പരിശീലന പരിപാടികൾ നടത്തിയിരുന്നതായും കൂടാതെ, ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനത്തിനായി ഈ കേന്ദ്രങ്ങളിൽ ഷെഡുകൾ നിർമ്മിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി ആരോപിച്ചിരുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾക്കായി പി.എഫ്.ഐ. നിയമവിരുദ്ധമായി 131 കോടി രൂപ സമാഹരിച്ചതായും അന്വേഷണ ഏജൻസി വ്യക്തമാക്കി. ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ബാങ്കുകൾ, ഹവാല മാർഗ്ഗങ്ങൾ, സംഭാവനകൾ എന്നിവ വഴിയാണ് ഈ ഫണ്ട് സ്വരൂപിക്കപ്പെട്ടതെന്നും ഇ.ഡി. കൂട്ടിച്ചേർത്തു.

തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന ആരോപണത്തെത്തുടർന്ന് 2022 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. നിരോധനത്തിന് ശേഷവും സംഘടനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആസ്തികളെക്കുറിച്ചുമുള്ള ഇ.ഡി.യുടെ അന്വേഷണം തുടരുകയാണ്.

the enforcement directorate has confiscated properties valued at ₹67 crore linked to the popular front of india, including the green valley academy in manjeri.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും; വോട്ട് 'കൊള്ള' വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

National
  •  2 days ago
No Image

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

Kerala
  •  2 days ago
No Image

ഒരോവറിൽ 7 വൈഡ് എറിഞ്ഞവന്റെ തിരിച്ചുവരവ്; ചരിത്രമെഴുതി അർഷദീപ് സിങ്

Cricket
  •  2 days ago
No Image

ഒമാനിൽ പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

oman
  •  2 days ago
No Image

ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി: പൗഡർ ഉപയോ​ഗം അണ്ഡാശയ അർബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

International
  •  2 days ago
No Image

മലയാളി കരുത്തിൽ പാകിസ്താൻ വീണു; ഏഷ്യ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്

Cricket
  •  2 days ago
No Image

അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി

International
  •  2 days ago
No Image

എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

National
  •  2 days ago
No Image

യൂണിഫോമിന്റെ തുക നൽകിയില്ല; ഉടൻ 43,863 ദിർഹം നൽകണമെന്ന് സ്കൂളിനോട് കോടതി

uae
  •  2 days ago
No Image

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന് തകർപ്പൻ ജയം

Kerala
  •  2 days ago