HOME
DETAILS

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

  
Web Desk
November 08, 2025 | 5:19 PM

finance department prepares for harsh action against employees who failed to rejoin service after leave without pay

തിരുവനന്തപുരം: ശൂന്യവേതന അവധി (Leave Without Allowances) പൂർത്തിയാക്കിയിട്ടും സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്. അവധി കഴിഞ്ഞ് തിരിച്ചെത്താത്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് ധനവകുപ്പ് കർശന സർക്കുലർ പുറത്തിറക്കി.

അവധി അവസാനിച്ചിട്ടും വർഷങ്ങളോളം സർവീസിൽ തിരികെ പ്രവേശിക്കാതെ തുടരുന്ന ജീവനക്കാരെ കണ്ടെത്തി പുറത്താക്കാൻ വകുപ്പ് തലവന്മാർക്ക് ധനവകുപ്പ് നിർദേശം നൽകി. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കാത്തവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണം,ഇത്തരക്കാരെ കണ്ടെത്തി സർവീസിൽ നിന്ന് പിരിച്ചുവിടണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ. നടപടിയെടുക്കാതെ പോകുന്നതിനാൽ പലർക്കും പെൻഷൻ ആനുകൂല്യങ്ങൾ അടക്കം നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കുലറെന്നും ധനവകുപ്പ് വിശദീകരിച്ചു.

കൃത്യമായ നടപടികൾ സ്വീകരിച്ച് സർവീസിൽ തുടരാൻ അർഹതയില്ലാത്ത ജീവനക്കാരെ പുറത്താക്കണമെന്നും, ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കുക, ധനപരമായ ബാധ്യതകൾ ഒഴിവാക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ധനവകുപ്പ് ലക്ഷ്യമിടുന്നത്.

 

 

The Finance Department is moving to implement strict measures, including potential termination, against government employees who have not returned to duty after their periods of Leave Without Allowances (LWA) expired. This action aims to address the issue of employees failing to rejoin service for extended periods, preventing unnecessary financial liabilities like pension benefits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  3 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  3 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  3 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  3 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  3 days ago
No Image

ആനുകൂല്യങ്ങൾ എല്ലാം കെെപ്പറ്റി, ജനം നമുക്കിട്ട് തന്നെ പണി തന്നു; എൽഡിഎഫ് പരാജയത്തിൽ വിവാദ പ്രസ്താവന നടത്തി എം.എം മണി

Kerala
  •  3 days ago
No Image

അടാട്ട് ഗ്രാമപഞ്ചായത്തില്‍ മുന്‍ എം.എല്‍.എ അനില്‍ അക്കരയ്ക്ക് വിജയം

Kerala
  •  3 days ago