HOME
DETAILS
MAL
ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണു; ദുബൈയില്‍ കൗമാരക്കാരനായ മലയാളിക്ക് ദാരുണാന്ത്യം
November 09, 2025 | 12:45 AM
ദുബൈ: ദുബൈയില്‍ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് കൗമാരക്കാരനായ മലയാളിക്ക് ദാരുണാന്ത്യം.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാല്‍ (19) ആണ് മരിച്ചത്. പരിക്കേറ്റ മിശാലിനെ ദുബൈ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയില്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു മിശാല്‍. ഇന്നലെ രാത്രിയാണ് അപകടം.
വെള്ളിപ്പറമ്പ് വിരുപ്പില്‍ മുനീറിന്റെയും ആയിഷയുടേയും മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യത്ത് നാട്ടില്‍ എത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Summary: A Malayali teenager died after falling from a building while taking a photo in Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."