HOME
DETAILS

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

  
November 09, 2025 | 2:47 AM

Kuwait braces for 40 days of unstable weather and sea turbulence as Al-Ahmar Strike season kicks Tuesday

കുവൈത്ത് സിറ്റി: പരമ്പരാഗതമായി കൊടുങ്കാറ്റും അസ്വസ്ഥതമായ കടലും സൃഷ്ടിക്കുന്ന 40 ദിവസത്തെ കാലയളവ് അടയാളപ്പെടുത്തുന്ന 'അല്‍അഹ്മര്‍ സ്‌ട്രൈക്ക്' എന്നറിയപ്പെടുന്ന സീസണ്‍ ചൊവ്വാഴ്ച (11 നവംബര്‍) മുതല്‍ തുടങ്ങും. പലപ്പോഴും ഇടിമിന്നല്‍, ഉയര്‍ന്ന തിരമാലകള്‍, താപനിലയില്‍ ശ്രദ്ധേയമായ ഇടിവ് എന്നിവ വരുന്നതുവഴി പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം അറേബ്യന്‍ ഗള്‍ഫിലെ നാവികര്‍ക്ക്, പ്രത്യേകിച്ച് മുന്‍കാലങ്ങളില്‍ ഏറ്റവും അപകടകരമായ സമയങ്ങളിലൊന്നായി ജ്യോതിശാസ്ത്ര വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസമാണിത്. 'ശരത്കാല തണുപ്പ്' എന്നും ഇത് അറിയപ്പെടുന്നു. ചരിത്രരേഖകള്‍ അനുസരിച്ച്, കപ്പലുകള്‍ക്കും നാവികര്‍ക്കും ഒരുപോലെ അപകടസാധ്യതകള്‍ ഉള്ളതിനാല്‍ ഈ കാലയളവില്‍ കപ്പല്‍ ക്യാപ്റ്റന്മാര്‍ യാത്രകള്‍ ഒഴിവാക്കിയിരുന്നു.

പ്രക്ഷുബ്ധമായ കാലഘട്ടം

അന്തരീക്ഷ അസ്ഥിരത, ശക്തമായ കാറ്റ്, കട്ടമേഘ, മഴ എന്നിവയാല്‍ സവിശേഷമായ ഈ കാലാവസ്ഥാ ഘട്ടം ശരത്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള പരിവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്നു. ഉയര്‍ന്ന തിരമാലകളും പ്രക്ഷുബ്ധമായ കാറ്റും കാരണം കടലില്‍ പോകരുതെന്ന് ഈ സമയത്ത് നാവികര്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. പുരാതന കാലത്ത് അറബികള്‍ ഈ കാലയളവില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കിയിരുന്നുവെന്നും അതിന്റെ ഭീകരമായ കൊടുങ്കാറ്റുകളെക്കുറിച്ച് ബോധവാന്മാരായിരുന്നുവെന്നും അറബ് യൂണിയന്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസിലെ അംഗമായ ബദര്‍ അല്‍ അമീറ വിശദീകരിച്ചു.

പേരിന് പിന്നില്‍

'അല്‍അഹ്മര്‍' എന്നത് ഒരു നക്ഷത്രമാണ്. ഇത് പ്രത്യക്ഷപ്പെടുന്ന സമയത്തുണ്ടാകുന്ന പ്രതിഭാസമായതിനാലാണ് അതിന് 'അല്‍അഹ്മര്‍ സ്‌ട്രൈക്ക്' എന്ന് പറയുന്നത്. സ്‌കോര്‍പിയോയുടെ ഹൃദയം എന്നും ഇത് അറിയപ്പെടുന്നു. നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ളതും ചുവപ്പ് നിറത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. അല്‍അഹ്മര്‍ സൂര്യനേക്കാള്‍ 690 മടങ്ങ് വലുതാണെന്നും അതിന്റെ സീസണല്‍ രൂപം കടുത്ത കാലാവസ്ഥാ പ്രക്ഷുബ്ധതയുടെ കാലഘട്ടത്തെ സൂചിപ്പിക്കുന്നുവെന്നും ജ്യോതിശാസ്ത്ര ഗവേഷകനായ ആദില്‍ യൂസഫ് അല്‍മര്‍സൂഖ് അല്‍റായിയോട് പറഞ്ഞു.

The season known as “Al-Ahmar’s Strike” will begin on Tuesday, November 11, marking a 40-day period traditionally associated with storms, strong winds, and sea disturbances. Astronomical experts describe it as one of the most dangerous times for sailors in the Arabian Gulf, particularly in the past, due to sudden weather changes that often brought thunderstorms, high waves, and a noticeable drop in temperature — a transition referred to as the “autumn cold.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  4 days ago
No Image

ആദ്യ നാല് മണിക്കൂറുകളില്‍ 30 ശതമാനം കടന്ന് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  4 days ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  4 days ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  4 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  4 days ago
No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  4 days ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  4 days ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

Kerala
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നില്‍ ലീഗല്‍ ബ്രെയിന്‍: സണ്ണി ജോസഫ്

Kerala
  •  4 days ago