HOME
DETAILS
MAL
ജില്ലാജയിലില്‍ സാക്ഷരതാ ദിനാചരണം നടത്തി
backup
September 09 2016 | 01:09 AM
കൊല്ലം: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ജയിലില്‍ സാക്ഷരതാ ദിനാചരണവും പരിസ്ഥിതി സാക്ഷരതാ ക്ലാസും സംഘടിപ്പിച്ചു. എം .നൗഷാദ് എം .എല്‍. എ ദിനാചരണം ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡി .സുരേഷ് കുമാര്‍ അധ്യക്ഷനായി. പരിസ്ഥിതി സാക്ഷരതാ ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ഉദ്ഘാടനം ചെയ്തു. ജയില്‍ ഡി .ഐ.ജി ബി പ്രദീപ്, ഡോ. ബി എ രാജാകൃഷ്ണന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍, അസി. കോ ഓര്‍ഡിനേറ്റര്‍ പി മുരുകദാസ്, ജയില്‍ സൂപ്രണ്ട് എ അബ്ദുല്‍ ഹമീദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.ആര്‍ സാബു, ഡി സരോജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."