HOME
DETAILS

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

  
November 09, 2025 | 5:03 AM

Indian World Cup hero Jemimah Rodrigues is set to play for another team

ഇന്ത്യൻ ലോക കപ്പ് ഹീറോ ജെമിമ റോഡ്രിഗസ് മറ്റൊരു ടീമിനായി കളിക്കാനൊരുങ്ങുന്നു. വിമൺസ് ബിഗ് ബാഷ് ലീഗ് കളിക്കാനാണ് ജെമിമ തയ്യാറെടുക്കന്നത്. ബ്രിസ്ബേൻ ഹീറ്റിനായാണ് താരം കളത്തിൽ ഇറങ്ങുക. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ ജെമിമക്ക് സാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്നും 267 റൺസാണ് താരം നേടിയത്. നവംബർ ഒമ്പതിയാണ് ജെമിമയുടെ ടീം ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മെൽബൺ റെനഗേഡ്‌സാണ് ആദ്യ മത്സരത്തിലെ എതിരാളികൾ. 

അടുത്തിടെ അവസാനിച്ച ഐസിസി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി സെമി ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ജെമിമക്ക് സാധിച്ചിരുന്നു. സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 134 പന്തിൽ പുറത്താവാതെ 127 റൺസ് നേടിയാണ് ജെമീമ ഇന്ത്യയുടെ വിജയശിൽപിയായത്. 14 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് മാച്ച് അവാർഡും ജെമീമയാണ് സ്വന്തമാക്കിയത്.

ഇതോടെ ഐസിസി നോക്ക് ഔട്ട്‌ മത്സരങ്ങളിൽ ഓസ്ട്രേലിയക്കെതിരെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന ഇതിഹാസതാരങ്ങളുടെ പട്ടികയിലേക്കും ജെമീമ കാലെടുത്തുവെച്ചു. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ജെമീമ. 1998 ചാമ്പ്യൻസ് ട്രോഫിയിൽ സച്ചിൻ ടെണ്ടുൽക്കറാണ് ആദ്യമായി ഐസിസി നോക്ക് ഔട്ട്‌ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

 ഇന്ത്യൻ ഇതിഹാസം ഓൾ റൗണ്ടർ യുവരാജ് സിങ് മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2000ത്തിലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും 2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ആണ് യുവരാജ് ഓസ്ട്രേലിയക്കെതിരെ പ്ലെയർ ഓഫ് മാച്ച് അവാർഡ് സ്വന്തമാക്കിയത്. 2017 ഐസിസി വനിതാ ലോകകപ്പിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ വിരാട് കോഹ്‌ലിയും ഈ നേട്ടം ആവർത്തിച്ചു.

അതേസമയം ഫൈനലിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും കിരീടം ചൂടിയത്. സൗത്ത് ആഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 45.3 ഓവറിൽ 246 റൺസിന്‌ പുറത്താവുകയായിരുന്നു.  ചരിത്രത്തിലെ മൂന്നാം ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ ഇത്തവണ കിരീടം നേടിയാണ് മടങ്ങിയത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 

Indian World Cup hero Jemimah Rodrigues is set to play for another team. Jemimah is preparing to play in the Women's Big Bash League. She will be playing for Brisbane Heat. Jemimah had a good performance with the team last season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  18 hours ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  18 hours ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  19 hours ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  19 hours ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  19 hours ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  19 hours ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  19 hours ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  19 hours ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  19 hours ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  19 hours ago