സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule
ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി. ഇതോടെ മക്ക, അല്‍ബഹ, കിഴക്കന്‍ പ്രവിശ്യ അടക്കം പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വന്നു. ജിദ്ദ അടങ്ങുന്ന മക്ക പ്രവിശ്യയിലെ എല്ലാ സ്‌കൂളുകളിലും ശൈത്യകാല സ്‌കൂള്‍ സമയം നിലവില്‍വന്നതായി മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അസംബ്ലി രാവിലെ 7.15 നും അതു കഴിഞ്ഞ് ആദ്യ പീരിയഡ് രാവിലെ 7.30 നും ആരംഭിക്കും. മുതിര്‍ന്നവര്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് ആദ്യ പീരിയഡ് വൈകിട്ട് അഞ്ചിനും പെണ്‍കുട്ടികള്‍ക്ക് വൈകിട്ട് മൂന്നിനും ആരംഭിക്കുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചത്. സ്‌കൂള്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും എല്ലാ വിദ്യാര്‍ത്ഥികളുടെയും സുരക്ഷ നിലനിര്‍ത്തുന്നതിനും ഈ പുതിയ സമയക്രമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
അല്‍ബാഹയിലെ സമയം:
അല്‍ബാഹ പ്രവിശ്യയില്‍ സറാത്ത് സ്‌കൂളുകളില്‍ അസംബ്ലി രാവിലെ 7.15 നും ആദ്യ പീരിയഡ് 7.30 നും ആരംഭിക്കും.
തിഹാമ സ്‌കൂളുകളില്‍ അസംബ്ലി രാവിലെ 6.45 നും ആദ്യ പീരിയഡ് ഏഴിനും തുടങ്ങും.
പെണ്‍കുട്ടികളുടെ തുടര്‍വിദ്യാഭ്യാസ സ്‌കൂളുകളില്‍ ആദ്യ പിരീയഡ് ഉച്ച കഴിഞ്ഞ് മൂന്നു മണിക്കും ആണ്‍കുട്ടികളുടെ ആദ്യ പരീയഡ് വൈകുന്നേരം ഏഴു മണിക്കും ആരംഭിക്കുന്നതാണ്.
കിഴക്കന്‍ പ്രവിശ്യ:
ഇവിടെ എല്ലാ പൊതുവിദ്യാലയങ്ങളിലും അസംബ്ലി രാവിലെ ഏഴു മണിക്കും ആദ്യ പീരിയഡ് രാവിലെ 7.15 നും തുടങ്ങും.
തബൂക്കിലെ സ്‌കൂളുകളില്‍ രാവിലെ 7.45 ന് അസംബ്ലിയും ആദ്യ പീരിയഡ് രാവിലെ എട്ടിനും ആരംഭിക്കും. തബൂക്കില്‍ ബോയ്‌സ് തുടര്‍വിദ്യാഭ്യാസ സ്‌കൂളുകളില്‍ ആദ്യ പീരിയഡ് വൈകുന്നേരം നാലിനും ഗേള്‍സ് സ്‌കൂളുകളില്‍ 3.30 നും ആരംഭിക്കും.
താഇഫില്‍ മോണിങ് അസംബ്ലി രാവിലെ 7.15 നും ആദ്യ പീരിയഡ് രാവിലെ 7.30 നും ആരംഭിക്കും. തുടര്‍ വിദ്യാഭ്യാസ സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് ആദ്യ പീരിയഡ് ഉച്ചകഴിഞ്ഞ് മൂന്നിനും പെണ്‍കുട്ടികള്‍ക്ക് വൈകുന്നേരം അഞ്ചിനും ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സീസണല്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടുക, വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, സുഗമമായ അക്കാദമിക് ഒഴുക്ക് നിലനിര്‍ത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
As the chill of winter settles in, school mornings in Makkah are about to feel a little different. Beginning Sunday, November 2, 2025, the General Directorate of Education in Makkah has approved a winter timetable for all public and private schools, with the morning assembly set for 7:15 a.m. and first class at 7:30 a.m., aiming to align with seasonal weather, ensure student safety, and maintain smooth academic flow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."