മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം
കൊല്‍ക്കത്ത: മുത്തശ്ശിയുടെ അരികില്‍ കിടന്നുറങ്ങുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ഹൂഗ്ലിയിലെ താരതേശ്വര്‍ റെയില്‍ വേ സ്‌റ്റേഷനടുത്തുള്ള ഷെഡില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. അക്രമി കുട്ടി കിടന്നിരുന്ന സ്ഥലത്തെ കൊതുകുവല മുറിച്ച് തട്ടിക്കൊണ്ട് പോകുകായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ താരകേശ്വര്‍ റെയില്‍വേ ഹൈ ഡ്രെയിനിന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
' അവള്‍ എന്റെ കൂടെയാണ് ഉറങ്ങിയത്. പുലര്‍ച്ചെ നാല് മണിയോടെ അവളെ ആരോ എടുത്തുകൊണ്ടുപോയി. ആരാണ് കൊണ്ടുപോയതെന്നറിയില്ല,. കൊതുകുവല മുറിച്ചാണ് അവളെ കൊണ്ടുപോയത്. '- അമ്മൂമ്മ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് പോക്‌സോ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."