HOME
DETAILS

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

  
November 09, 2025 | 5:56 AM

shubhman gill and abhishek sharma great record in australia

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പര 2-1ന് സ്വന്തമാക്കാനും സൂര്യകുമാർ യാദവിനും സംഘത്തിനും സാധിച്ചു. നേരത്തെ പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ പിന്നീടുള്ള രണ്ട് മമത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ചു വരുകയായിരുന്നു. 

ഗാബയിൽ നടന്ന അവസാന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ സ്കോർ 4.5 ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എത്തുകയായിരുന്നു. മത്സരം വീണ്ടും തുടങ്ങാൻ അനുവദിക്കാതെ മഴ ശക്തമായതോടെ മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.  

ഗിൽ 16 പന്തിൽ 29 റൺസ് നേടിയാണ് മികച്ചു നിന്നത്. ആറ് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. അഭിഷേക് ശർമ്മ 13 പന്തിൽ ഓരോ വീതം ഫോറും സിക്‌സും അടക്കം 23 റൺസും നേടി. പരമ്പര വിജയത്തിനൊപ്പം മറ്റൊരു റെക്കോർഡും ഗില്ലും അഭിഷേക് ശർമയും ചേർന്ന് നേടി. 

ഈ പരമ്പരയിൽ ഗില്ലും അഭിഷേകും ചേർന്ന് 188 റൺസാണ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയായിൽ നടക്കുന്ന ഒരു ടി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സംഖ്യമാണ് ഗില്ലും അഭിഷേകും. സൗത്ത് ആഫ്രിക്കൻ താരങ്ങളായ ഡെവാൾഡ് ബ്രെവിസും ട്രിസ്റ്റൻ സ്റ്റബ്‌സും നേടിയ 187 റൺസിന്റെ റെക്കോർഡ് തകർത്താണ് അഭിഷേകും ഗില്ലും ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഈ വർഷം നടന്ന പരമ്പരയിലാണ് ഇരുവരും ചേർന്ന് 187 റൺസ് സ്വന്തമാക്കിയത്. 

Gill and Abhishek scored 188 runs in the Australian T20 series. Gill and Abhishek are the highest run-scorers in a T20 series in Australia. Abhishek and Gill broke the record of 187 runs scored by South Africans Dewald Brevis and Tristan Stubbs to move to the top spot.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  21 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago