HOME
DETAILS

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു

  
Web Desk
November 09, 2025 | 6:29 AM

israel continues attacks across gaza despite us-brokered ceasefire over 69000 killed so far

ഗസ്സ: അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസ്സയിലുടനീളം ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്‌റാഈല്‍ സൈന്യം 240 ലധികം ഫലസ്തീനികളെ കൊന്നതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെക്കന്‍ ഗാസയിലെ റഫയ്ക്ക് സമീപമുള്ള ഒരു തുരങ്കത്തില്‍ നിന്ന് ഒരു ഇസ്‌റാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്തതായി ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്‌റാഈലിന്റെ ആക്രമണങ്ങള്‍ ഉണ്ടായത്. അല്‍ബുറൈജ് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെടുന്നത്. രണ്ടു പേരെ അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യെല്ലോ ലൈനിന് സമീപം വെടിവെച്ച് കൊല്ലുകയായിരുന്നു. 

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ വംശഹത്യായുദ്ധത്തില്‍ 69,000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. മരണം 69,169 ആയി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഖാന്‍ യൂനിസില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുഞ്ഞ് കൊല്ലപ്പെട്ടിരുന്നു.  

 

despite a ceasefire announced under us mediation, israel continues airstrikes across gaza, killing at least three palestinians in the latest attacks. according to gaza’s health ministry, more than 69,000 palestinians have been killed since the conflict began.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  6 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  6 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  6 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  6 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  6 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  6 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  6 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  6 days ago