HOME
DETAILS

മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു

  
November 09, 2025 | 6:29 AM

The final match between Argentina and Spain will Face Finalissima be held next year

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം ഒരുങ്ങുന്നു. നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയ്നും നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയുമാണ് ഫൈനലിസിമ കിരീട പോരാട്ടത്തിൽ നേർക്കുനേർ എത്തുന്നത്. ഈ മത്സരം 2026 മാർച്ച് 28നാണ് നടക്കുക. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം നടക്കുക. നീണ്ട നാളത്തെ ചർച്ചകൾക്ക് വിരാമമിട്ട് കൊണ്ടാണ് ഫൈനലിസിമ പോരാട്ടം ഒരുങ്ങുന്നത്. 

നിലവിലെ ഫൈനലിസിമ ജേതാക്കൾ അർജന്റീനയാണ്. 2022 യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഈ കിരീടനേട്ടം ആവർത്തിക്കാനായിരിക്കും അർജന്റീന ലക്ഷ്യം വെക്കുക. 2022ലെ ലോകകപ്പ് നേടിയ അതേ സ്റ്റേഡിയത്തിൽ തന്നെയാണ് അർജന്റീന വീണ്ടും മറ്റൊരു പോരാട്ടത്തിനിറങ്ങുന്നത്. 

മറുഭാഗത്ത് കണ്മുന്നിൽ നഷ്ടമായ യുവേഫ നേഷൻസ് ലീഗ് കിരീടത്തിന് പകരമായി ഫൈനൽ സീമ സ്വന്തമാക്കാനാവും സ്പെയ്നും ലക്ഷ്യം വെക്കുക. ഇതിനെല്ലാം പുറമെ ലയണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ ഏറ്റുമുട്ടുന്നതും ഫുട്ബോൾ പ്രേമികൾക്ക് കാണാൻ സാധിക്കും. 

ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് സ്‌പെയ്ൻ യൂറോ കപ്പ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സ്പാനിഷ് പട യൂറോ കിരീടം സ്വന്തമാക്കിയത്. 2012ന് ശേഷമാണ് സ്‌പെയ്ൻ യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്. നിക്കോ വില്യംസ്, മൈക്കൽ ഒയാർസബാൽ എന്നിവരാണ് സ്പെയ്നിന് വേണ്ടി കലാശപ്പോരാട്ടത്തിൽ ഗോളുകൾ നേടിയത്. കോൾ പാൽമറിന്റെ വകയായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ഏകഗോൾ. 

മറുഭാഗത്ത് കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു അർജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരായത്. മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ എക്സ്ട്രാ ടൈമിലേക്ക് മത്സരം നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ലൗട്ടാരോ മാർട്ടീനസാണ്‌ അർജന്റീനയുടെ വിജയ ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം തവണയായിരുന്നു അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. 

The Finalissima battle that the football world has been waiting for is getting ready. The reigning European Cup champions Spain and the reigning Copa America winners Argentina will face off in the Finalissima title battle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  6 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  6 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  6 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  6 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  6 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  6 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  6 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  6 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  6 days ago