HOME
DETAILS

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

  
November 09, 2025 | 6:41 AM

attappadi-house-collapse-mother-devi-says-son-was-alive-lack-of-vehicle-cost-lives

അഗളി (പാലക്കാട്): അപകടം നടന്ന സമയത്ത് വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് അട്ടപ്പാടിയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് മരിച്ച സഹോദരങ്ങളുടെ അമ്മ ദേവി. മടിയില്‍ വച്ചപ്പോള്‍ ഒരാള്‍ക്ക് അനക്കമുണ്ടായിരുന്നു. പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല. ഇതോടെയാണ് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നത്. പ്രൊമോട്ടറേയും മെംബറേയും വിളിച്ചിട്ട് വന്നില്ലെന്നും ദേവി പറഞ്ഞു. 

പാലക്കാട് മുക്കാലി കരുവര ഉന്നതിയിലെ അജയ്-ദേവി ദമ്പതികളുടെ മക്കളായ ആദി (7) അജിനേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ (6) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. 

2016ല്‍ ഐ.ടി.ഡി.പി നിര്‍മിച്ച് നല്‍കിയ വീടിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഉപയോഗ ശൂന്യമായി കിടന്ന വീട് ദുര്‍ബലമായ അവസ്ഥയിലായിരുന്നു. കുട്ടികള്‍ സണ്‍ഷേഡിന് മുകളില്‍ കയറി കളിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ വനം വകുപ്പിന്റെ ജീപ്പില്‍ കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍. 

English Summary: In a heartbreaking incident at Attappadi in Palakkad, Kerala, Devi, the mother of two children who died after an unfinished house slab collapsed, said that her son was still alive when she held him in her lap. She added that at least one life could have been saved if a vehicle had been available on time. Despite several calls for help, no vehicle arrived, forcing her to rush the injured children to the hospital on a scooter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  2 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  2 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  2 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  2 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  2 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  2 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  2 days ago