HOME
DETAILS

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

  
Web Desk
November 09, 2025 | 6:54 AM

Cristiano Ronaldo create a new milestone Saudi pro league

സഊദി പ്രൊ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് അൽ നസർ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിയോമിനെതിരെ ഒന്നിനെതിരെ മൂന്ന്  ഗോളുകൾക്കാണ് അൽ നസർ തകർത്തുവിട്ടത്. മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകൃതിയിലാണ് അൽ നസറിന്റെ മൂന്ന് ഗോളുകളും പിറന്നത്.

അൽ നസറിനായി ആഞ്ചലോ ഗബ്രിയേൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ ഫെലിക്സ് എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്. അഹമ്മദ് അബ്‌ദോ ജാബർ ആണ് നിയോമിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. നിയോം ലൂസിയാനോ റോഡ്രിഗസ് രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും അൽ നസറിന് അനുകൂലമായി.   

മത്സരത്തിൽ അൽ നസറിനായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ടാണ് റൊണാൾഡോ ഗോൾ നേടിയത്. ഇതോടെ അൽ നസറിനായി സഊദി പ്രൊ ലീഗിൽ 100 ഗോൾ കോണ്ട്രിബൂഷൻസ് പൂർത്തിയാക്കാനും റൊണാൾഡോക്ക് സാധിച്ചു. അൽ നസറിനായി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ താരം കൂടിയാണ് റൊണാൾഡോ. 

നിലവിൽ സഊദി പ്രൊ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് റൊണാൾഡോ. ഇതുവരെ 83 ലീഗ് ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി അടിച്ചുകൂട്ടിയിട്ടുള്ളത്. യാസർ അൽ ഖഹ്താനി(106), മുഹമ്മദ് അൽ സഹ്‌ലവി(108), അബ്ദുറസാഖ് ഹംദള്ള(150), നാസർ അൽ ഷംറാനി(154) എന്നിവരാണ് റൊണാൾഡോയുടെ മുന്നിലുള്ളത്. 156 ഗോളുകൾ നേടിയ ഒമർ അൽ സോമയാണ് സഊദി പ്രൊ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ. 

നിലവിൽ സഊദി ലീഗിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. എട്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് 24 പോയിന്റുമായാണ് അൽ നസർ ഒന്നാം സ്ഥാനത്തു തുടരുന്നത്. 

Al Nasr continues its winning streak in the Saudi Pro League. In the match held yesterday, Al Nasr defeated Neomane 1-0. Cristiano Ronaldo scored a goal for Al Nasr in the match. With this, Ronaldo was able to complete 100 goal contributions for Al Nasr in the Saudi Pro League.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  2 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  2 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  2 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  2 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  2 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  2 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  2 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  2 days ago