HOME
DETAILS

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; വലവിരിച്ച് റോയൽസ്

  
November 09, 2025 | 7:18 AM

report says sanju samson will move to chennai super kings IPL 2026

അടുത്ത ഐപിഎൽ സീസണിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോയെന്ന ചർച്ചകൾ ഇപ്പോൾ വീണ്ടും സജീവായിരിക്കുകയാണ്. സഞ്ജുവിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. 

സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് ചെന്നൈയും രാജസ്ഥാനും തമ്മിൽ വളരെ ഗൗരവമായി ചർച്ച നടക്കുന്നുവെന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജുവിന് പകരമായി സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ് രാജസ്ഥാൻ ചെന്നൈയിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 

അതേസമയം ഡൽഹി ക്യാപിറ്റസും സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. സഞ്ജുവിന് പകരമായി ഡൽഹി സൗത്ത് ആഫ്രിക്കൻ സൂപ്പർതാരം ട്രിസ്റ്റൻ സ്റ്റബ്‌സിനെ രാജസ്ഥാന് കൈമാറുമെന്നാണ് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. 

2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു.

മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. 

Discussions are now active again about whether Malayali superstar Sanju Samson will leave Rajasthan Royals in the next IPL season. There are also reports that Chennai Super Kings are trying to acquire Sanju.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി ഭരിക്കാന്‍ തുടങ്ങിയതോടെ ഒഡീഷയിലും അഴിഞ്ഞാടി ഹിന്ദുത്വവാദികള്‍; പശുവിന്റെ പേരില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു; 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചു

National
  •  a day ago
No Image

മലപ്പുറത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തി,കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

Kerala
  •  a day ago
No Image

ഫാന്‍ വൃത്തിയാക്കാന്‍ ഇനി മടി വേണ്ട; തലയിണ കവര്‍ ഉണ്ടോ..? മിനിറ്റുകള്‍ക്കുള്ളില്‍ ഫാന്‍ തിളങ്ങും..!

Kerala
  •  a day ago
No Image

ആടിയ ശിഷ്ടം നെയ്യിലെ ക്രമക്കേട്: സംഭവിച്ചത് ഗുരുതര വീഴ്ച്ച, സന്നിധാനത്ത് വിജിലന്‍സ് പരിശോധന

Kerala
  •  a day ago
No Image

'ഞാന്‍ സ്വയം ജീവനൊടുക്കും' മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ

National
  •  a day ago
No Image

കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു, കണ്ണില്‍ മുളകുപൊടി വിതറി; മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Kerala
  •  a day ago
No Image

കേരളത്തിൽ 'പുതുയുഗം' പിറക്കും; വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര’ ഫെബ്രുവരി ആറ് മുതൽ

Kerala
  •  a day ago
No Image

In Depth Story: ഇറാനെതിരായ യു.എസ് ആക്രമണം: ഗള്‍ഫ് രാഷ്ട്രങ്ങളുടെ അവസാന നിമിഷത്തെ ഡീലിങ് നിര്‍ണായകമായി, കട്ടക്ക് നിന്ന് തുര്‍ക്കിയും ഈജിപ്തും; നെതന്യാഹുവിന് പോലും താല്‍പ്പര്യമില്ല

Saudi-arabia
  •  a day ago
No Image

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു; പായ വിരിച്ച് സമീപത്ത് ഉറങ്ങി യുവാവ്, കണ്ണുതുറന്നപ്പോള്‍ മുന്നില്‍ പൊലിസ്

Kerala
  •  a day ago
No Image

'വര്‍ഗീയതയാവാം, സര്‍ഗാത്മകത ഇല്ലാത്തവര്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടുമാവാം; എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരമില്ല' തുറന്ന് പറഞ്ഞ് എ.ആര്‍ റഹ്‌മാന്‍ 

National
  •  a day ago


No Image

തീതുപ്പുന്ന കാറുമായി ബംഗളൂരു നഗരത്തിൽ മലയാളി വിദ്യാർഥിയുടെ അഭ്യാസം; 1.11 ലക്ഷം രൂപ ഫൈൻ അടിച്ചുകൊടുത്ത് ട്രാഫിക് പൊലിസ്

National
  •  a day ago
No Image

 ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് തിരിച്ചടി; ലോക്സഭാ കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി തള്ളി, അന്വേഷണത്തിന് തടസ്സമില്ലെന്ന് നിരീക്ഷണം 

National
  •  a day ago
No Image

ആദ്യമായി അമുസ്‌ലിം സി.ഇ.ഒയെ നിയമിച്ച് മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി; തീര്‍ത്ഥാടന നടപടികള്‍ പുരോഗമിക്കുന്നതിനിടെ വിവാദമുണ്ടാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  a day ago
No Image

ഇസ്‌റാഈലിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം; ഇറാനിലെ സംഘർഷത്തിൽ ജാഗ്രത വേണം

National
  •  a day ago
No Image

സമാധാന നൊബേല്‍ പുരസ്‌ക്കാരം ട്രംപിന് സമര്‍പ്പിച്ച് മഷാദോ; പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയെന്ന് യു.എസ് പ്രസിഡന്റ് 

International
  •  2 days ago
No Image

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം 

uae
  •  2 days ago
No Image

മൂന്നാം ടേമിനായി തന്ത്രങ്ങള്‍ മെനയാന്‍ സി.പി.എം; കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം, സ്വര്‍ണക്കൊള്ള മുതല്‍ രാഹുല്‍ വരെ,.. തദ്ദേശത്തില്‍ തിരിച്ചടിയായത് എന്തെന്ന് ചര്‍ച്ചയാവും 

Kerala
  •  2 days ago
No Image

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  2 days ago