പൊലിസ് നിരീക്ഷണം ഫലം കണ്ടു; അജ്മാനിൽ ആറു മാസത്തിനിടെ ഡെലിവറി ബൈക്ക് അപകടങ്ങൾ പൂജ്യം
അജ്മാൻ: ആറു മാസത്തിനിടെ ഒരപകടം പോലും ഡെലിവറി ബൈക്കുകൾ കാരണം ഉണ്ടായിയിട്ടില്ലെന്ന് അജ്മാൻ പൊലിസ്. അധികൃതർ സുരക്ഷാ കാമ്പയിൻ ആരംഭിച്ചതിന് ശേഷമുള്ള കണക്കുകളാണിത്. കാമ്പയിന് മുമ്പുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, ഡെലിവറി മോട്ടോർ സൈക്കിൾ അപകടങ്ങളിൽ 56 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രേഖപ്പെടുത്തിയ എല്ലാ അപകടങ്ങളും മറ്റ് വാഹനങ്ങൾ ഉൾപ്പെട്ടതാണെന്നും, ഡെലിവറി റൈഡർമാർ കാരണമുണ്ടായതല്ലെന്നും അധികൃതർ വ്യക്തത വരുത്തി. ബൈക്ക് യാത്രികർക്കിടയിൽ ഫീൽഡ് നിരീക്ഷണവും ബോധവൽക്കരണ പരിപാടികളും ശക്തമാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
അതേസമയം, ഗുരുതരമായ നിയമലംഘനങ്ങൾക്ക് 107 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തിട്ടുണ്ട്. (നിരോധിത മേഖലകളിലൂടെ വാഹനമോടിക്കുക, ഗതാഗത പ്രവാഹത്തിന് എതിരായി വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണിത്). കൂടാതെ, മോട്ടോർ സൈക്കിൾ യാത്രക്കാരുമായി ബന്ധപ്പെട്ട് ആകെ 6,201 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബോധവൽക്കരണവും പുതിയ നിയമങ്ങളും
2025 മെയ് മാസത്തിൽ 'ഡെലിവറി: ഒരു ഉത്തരവാദിത്തവും സുരക്ഷയും' എന്ന പേരിൽ അജ്മാൻ പൊലിസ് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിരുന്നു. പട്രോളിംഗുകളിലൂടെയും സ്മാർട്ട് സംവിധാനങ്ങളിലൂടെയും ഗതാഗത നിയന്ത്രണം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
അതേ മാസം തന്നെ, ഡെലിവറി റൈഡർമാർ വേഗതയേറിയ പാതകളിലൂടെ (Fast Lanes) സഞ്ചരിക്കാൻ പാടില്ല എന്ന പുതിയ നിയമവും പ്രഖ്യാപിച്ചു. ഈ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും.
യുഎഇയിലെ മറ്റ് നിയന്ത്രണങ്ങൾ
യുഎഇയിലുടനീളം ഡെലിവറി ബൈക്കുകളെ അതിവേഗ വാഹനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പൊലിസ് നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
നവംബർ 1 മുതൽ ദുബൈയിൽ, അഞ്ചോ അതിലധികമോ ലെയ്‌നുകളുള്ള റോഡുകളിൽ, ഇടതുവശത്തെ രണ്ട് ലെയ്‌നുകളിലൂടെ റൈഡർമാർക്ക് സഞ്ചരിക്കാൻ കഴിയില്ല. മൂന്നോ നാലോ ലെയ്‌നുകളുള്ള റോഡുകളിൽ, ഏറ്റവും വേഗതയേറിയ ഇടതുവശത്തെ ലെയ്ൻ ഉപയോഗിക്കുന്നതിൽ നിന്നും ഡെലിവറി റൈഡർമാരെ വിലക്കിയിട്ടുണ്ട്.
അബൂദബിയിൽ (2023 ലെ നിയമപ്രകാരം): മണിക്കൂറിൽ 100 കിലോ മീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ, ഡെലിവറി റൈഡർമാർക്ക് വലതുവശത്തെ പാതകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.
Ajman Police has reported zero accidents involving delivery bikes in the past six months, following a safety campaign. This marks a 56% decrease in delivery motorcycle accidents compared to the pre-campaign period, highlighting the effectiveness of the initiative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."