കവി രാവുണ്ണിയും കുട്ടികളും ഒത്തുചേര്‍ന്നു
അരിമ്പൂര്‍: ഓണത്തെക്കുറിച്ചും, ബലി പെരുന്നാളിനെക്കുറിച്ചും മദര്‍ തേരസയുടെ വിശുദ്ധിയെകുറിച്ചുമൊക്കെ കവി രാവുണ്ണി ആറ്റികുറുക്കി ഈണത്തില്‍ കവിത ചൊല്ലിയപ്പോള്‍ കുഞ്ഞുങ്ങളടക്കമുള്ള സദസ് താളം പിടിച്ച് കാത് കൂര്‍പ്പിച്ചു.
അരിമ്പൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ അംഗന്‍വാടികളിലെ കുഞ്ഞുങ്ങളും അമ്മമാരും ചേര്‍ന്നൊരുക്കിയ ഓണസദ്യയിലാണ് മലയാളത്തിന്റെ പ്രിയ കവിയും കുട്ടികളും മനസ് പങ്കിട്ടത്. മദര്‍ തേരസയെ വത്തിക്കാന്‍ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ കരുണയും വിശുദ്ധിയും ദൈവത്തിന്റെ മണം എന്ന കവിതയിലുടെ ആസ്വാദകരുമായി പങ്കുവെച്ചു. ദൈവത്തിന്റെ മണം കവി ഈണത്തില്‍ ചൊല്ലി സദസിനെ കരുണാര്‍ദ്രമാക്കി.
തുടര്‍ന്ന് കുട്ടികളും അമ്മമാരും കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം കെ.വി ഷാജു അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബിത സന്തോഷ് മുഖ്യാതിഥിയായി. കെ.എന്‍ സലീജ സ്വാഗതവും, സതി ഭരതന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."