അദ്വാനിയെ വാഴ്ത്തിപ്പാടി ശശി തരൂര്‍; ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ വിലയിരുത്താനാവില്ലെന്ന്, നെഹ്‌റുവിനോടും ഇന്ദിരയോടും താരതമ്യം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനോടും ഇന്ദിരാഗാന്ധിയോടും എല്‍.കെ അദ്വാനിയെ താരതമ്യം ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അദ്വാനിയുടെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് പറഞ്ഞാണ് താരതമ്യം. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് അദ്വാനിയെ വാഴ്ത്തിപ്പാടി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
'അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.
Wishing the venerable Shri L.K. Advani a very happy 98th birthday! His unwavering commitment to public service, his modesty & decency, and his role in shaping the trajectory of modern India are indelible. A true statesman whose life of service has been exemplary. 🙏 pic.twitter.com/5EJh4zvmVC
— Shashi Tharoor (@ShashiTharoor) November 8, 2025
ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും കാലഘട്ടത്തെ നിര്‍വചിക്കാന്‍ കഴിയാത്തതുപോലെ. ശശി തരൂര്‍ പറയുന്നു. അദ്വാനിജിയോടും അതേ നീതി കാണിക്കണം.' തരൂര്‍ എക്സില്‍ എഴുതി. അദ്വാനിയെ 'ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍' എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റില്‍ അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെയും തരൂര്‍ പ്രശംസിച്ചു.
എന്നാല്‍ ശശി തരൂരിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ രംഗത്ത് വന്നു. ഈ രാജ്യത്ത് 'വെറുപ്പിന്റെ വ്യാളി വിത്തുകള്‍' അഴിച്ചുവിടുന്നത് പൊതുസേവനമല്ല'. അദ്ദേഹം തുറന്നടിച്ചു. രാമജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിനായി ആഹ്വാനം ചെയ്ത രഥയാത്രയില്‍ അദ്വാനിയുടെ പങ്ക് പൊതുസേവനമായി കണക്കാക്കാനാവില്ലെന്നും സഞ്ജയ് ഹെഗ്ഡെ പറഞ്ഞു.
Sorry Mr Tharoor, unleashing the "dragon seeds of hatred" (to quote Kushwant Singh) in this country is NOT public service. https://t.co/geNBaAYTq9
— SANJAY HEGDE (@sanjayuvacha) November 8, 2025
'രഥയാത്ര ഒരു എപ്പിസോഡ് ആയിരുന്നില്ല. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങളെ മാറ്റിമറിക്കുന്നതിനുള്ള ഒരു നീണ്ട മാര്‍ച്ചായിരുന്നു അത്. 2002 നും 2014നും അതിനുശേഷവുമുള്ള അടിത്തറയൊരുക്കലായിരുന്നു അത് ദ്രൗപദിയോട് കാണിച്ച അപമാനം തുടര്‍ന്നുള്ള മഹാഭാരതത്തിന് വേദിയൊരുക്കിയതുപോലെ, രഥയാത്രയും അതിന്റെ അക്രമ പാരമ്പര്യവും ഈ രാജ്യത്തിന്റെ വിധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അമ്പടയാള കിടക്കയില്‍ നിന്ന്, അദ്ദേഹം ഒരു രാജധര്‍മ്മവും പ്രസംഗിച്ചിട്ടില്ല, ''ഹെഗ്‌ഡെ പറഞ്ഞു.
congress mp shashi tharoor praised veteran bjp leader l k advani, stating that a leader should not be judged based on a single incident. comparing advani with jawaharlal nehru and indira gandhi, tharoor said that history must consider a person’s overall contributions and legacy rather than isolated moments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."