HOME
DETAILS
MAL
ചെക്കുപോസ്റ്റിലെ അനധികൃത ടോള്‍പിരിവ്: ആര്.വൈ.എഫ് ധര്‍ണ നാളെ
backup
September 09 2016 | 01:09 AM
അഞ്ചല്‍: വിളക്കുപാറ- ഭാരതീപുരം റോഡില്‍ സ്ഥാപിച്ച ചെക്കുപോസ്റ്റില്‍ ഈടാക്കുന്ന അനധികൃത ടോള്‍പിരിവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്.വൈ.എഫ് പുനലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ധര്‍ണ നടത്തും.
ഓയില്‍പാം ഭാരതീപുരം മെയില്ഗേറ്റ് പടിക്കല്‍ രാവിലെ പത്തിന് നടക്കുന്ന ധര്‍ണ ആര്.വൈ.എഫ് ജില്ലാ സെക്രട്ടറി പുലത്തറ നൗഷാദ് ഉദ്ഘാടനം ചെയ്യും. ആയിരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ അധ്യക്ഷനാകും. പുനലൂര്‍ മണ്ഡലം സെക്രട്ടറി ഷിജു പുളിമുറ്റത്ത്, നേതാക്കളായ എം നാസര്ഖാന്, ഇടമണ്‍ ബി. വര്‍ഗീസ്, അഡ്വ. കാട്ടയ്യം സുരേഷ്, ആര് രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."