HOME
DETAILS

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

  
Web Desk
November 09, 2025 | 10:56 AM

class 11 student shot by classmates gurugram luxury flat central park resorts 2 arrested

ന്യൂഡൽഹി: ഉന്നതരും പ്രമുഖരും താമസിക്കുന്ന ഗുരുഗ്രാം സെക്ടർ 48-ലെ ആഢംബര ഹൗസിങ് സൊസൈറ്റിയായ സെൻട്രൽ പാർക്ക് റിസോർട്ട്സിൽ 11-ാം ക്ലാസ് വിദ്യാർഥിക്ക് നേരേ സഹപാഠികൾ വെടിയുതിർത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിയേറ്റ 17-കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതികളായ രണ്ട് വിദ്യാർഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിന് ഇരയായ കുട്ടിയും പ്രതികളായ കുട്ടികളും ഗുരുഗ്രാമിലെ യദുവംശി സ്കൂളിലെ വിദ്യാർഥികളാണ്. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലിസ് വ്യക്തമാക്കി.മുഖ്യപ്രതിയുടെ പിതാവ് വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെൻ്റിലേക്കാണ് 17-കാരനായ സഹപാഠിയെ വിളിച്ചുവരുത്തിയത്.തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞ് മുഖ്യപ്രതിയാണ് ആദ്യം ഫോണിൽ വിളിച്ചത്. ആദ്യം മടിച്ചെങ്കിലും പിന്നീട് സമ്മതിച്ചതോടെ, മുഖ്യപ്രതി 17-കാരന്റെ വീട്ടിൽ നിന്ന് പ്രതിയുടെ അപ്പാർട്ട്‌മെൻ്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.അപ്പാർട്ട്‌മെൻ്റിൽ എത്തിയപ്പോഴാണ് രണ്ടാമത്തെ പ്രതിയായ സഹപാഠിയെ 17-കാരൻ കണ്ടത്. തൊട്ടുപിന്നാലെ, പ്രതികളിലൊരാളുടെ പിതാവിൻ്റെ പേരിലുള്ള തോക്ക് ഉപയോഗിച്ച് മുഖ്യപ്രതി 17-കാരന് നേരെ നിറയൊഴിക്കുകയായിരുന്നു.

വിവരം ലഭിച്ച ഉടൻ പൊലിസ് സ്ഥലത്തെത്തി വെടിയേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥിയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പൊലിസ് അപ്പാർട്ട്‌മെൻ്റിൽ നടത്തിയ പരിശോധനയിൽ ഒരു തോക്കും 65-ഓളം തിരകളും കണ്ടെടുത്തു. ഫൊറൻസിക് സംഘവും സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  3 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  3 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  3 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  3 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  3 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  3 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  3 days ago

No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  3 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  3 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  3 days ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  3 days ago