HOME
DETAILS

"രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കിൽ കോൺഗ്രസിനും വോട്ട് ചെയ്യുമായിരുന്നു"; ആർഎസ്എസ് തലവൻ

  
November 09, 2025 | 12:58 PM

rss chief mohan bhagwat says congress would get votes if it supported ram temple

ബെംഗളൂരു: രാഷ്ട്രീയ പാർട്ടികളോടുള്ള നിലപാട് വ്യക്തമാക്കി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. തങ്ങൾ വ്യക്തികളെയോ പാർട്ടികളെയോ അല്ല, മറിച്ച് രാഷ്ട്രതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭാ​ഗവത് പറഞ്ഞു. രാമക്ഷേത്ര നിർമ്മാണ പ്രസ്ഥാനത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നെങ്കിൽ സ്വയംസേവകർ അവർക്കും വോട്ട് ചെയ്യുമായിരുന്നു എന്നും ആർഎസ്എസ് തലവൻ കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന പ്രഭാഷണ പരമ്പരയിലാണ് മോഹൻ ഭാഗവതിന്റെ പരമാർശം.

"ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നില്ല," ഒരു ചോദ്യത്തിന് മറുപടിയായി ഭഗവത് പറഞ്ഞു. "സമൂഹത്തെ ഒന്നിപ്പിക്കുന്നതിലാണ് സംഘം ഏർപ്പെട്ടിരിക്കുന്നത്, എന്നാൽ രാഷ്ട്രീയത്തിന്റെ സ്വഭാവം ആളുകളെ ഭിന്നിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ഞങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്നത്."

തങ്ങൾ നയങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭാ​ഗവത് ചൂണ്ടിക്കാട്ടി. "ഉദാഹരണത്തിന്, ഞങ്ങൾ അയോധ്യയിൽ ഒരു രാമക്ഷേത്രം ആഗ്രഹിച്ചു. ആ ലക്ഷ്യത്തിനും അതിന്റെ നിർമ്മാണത്തിനും വേണ്ടി നിലകൊണ്ടവരെ ഞങ്ങളുടെ വളണ്ടിയർമാർ പിന്തുണച്ചു," മോഹൻ ഭാ​ഗവത് പറഞ്ഞു.

"അപ്പോൾ ബിജെപി യാദൃശ്ചികമായി അതിൽ ഉൾപ്പെട്ടിരുന്നു. പക്ഷേ കോൺഗ്രസ് രാമക്ഷേത്ര പ്രസ്ഥാനത്തെ പിന്തുണച്ചിരുന്നെങ്കിൽ, ഞങ്ങളുടെ വളണ്ടിയർമാരും ആ പാർട്ടിക്കൊപ്പം നിൽക്കുമായിരുന്നു," മോഹൻ ഭാഗവത് വ്യക്തമാക്കി.

ഒരു പാർട്ടിയോടും പ്രത്യേക അടുപ്പമില്ലെന്നും, എല്ലാ പാർട്ടികളും ഭാരതീയ പാർട്ടികളായതിനാൽ തങ്ങളുടേതാണെന്നും ഭാ​ഗവത് കൂട്ടിച്ചേർത്തു. "ഞങ്ങൾ രാഷ്ട്ര നീതിയെയാണ് പിന്തുണയ്ക്കുന്നത്, പാർട്ടി രാഷ്ട്രീയത്തെയല്ല. ഈ രാജ്യം സ്വീകരിക്കേണ്ട ദിശയെക്കുറിച്ച് ഞങ്ങൾക്ക് കാഴ്ചപ്പാടുണ്ട്, ആ ദിശയിലേക്ക് പ്രവർത്തിക്കുന്ന ആരെയും ഞങ്ങൾ പിന്തുണയ്ക്കും," മോഹൻ ഭാ​ഗവത് പറഞ്ഞു.

rss chief mohan bhagwat stated that the congress would have also received public support and votes if it had backed the ram temple movement, highlighting the temple’s national significance.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ റദ്ദാക്കണം;ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

കോട്ടയത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ടു

Kerala
  •  a day ago
No Image

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം

National
  •  a day ago
No Image

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും

National
  •  a day ago
No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  a day ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  a day ago
No Image

ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം

National
  •  2 days ago
No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  2 days ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  2 days ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  2 days ago