അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും
കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ സർവീസ് പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതി ചുമത്തലിൽ പ്രതിഷേധിച്ചാണ് കോൺട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്റർമാർ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കുക. ഇത് പ്രവാസികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരെ നാളെ മുതൽ ദുരിതത്തിലാഴ്ത്തും.
ഓൾ ഇന്ത്യ പെർമിറ്റുകൾ ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും അധിക നികുതി ചുമത്തുകയും, അന്യായമായി വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കുകയും ചെയ്യുന്നുവെന്നാണ് ബസ് ഉടമകളുടെ പ്രധാന ആരോപണം. ഈ നടപടികളിൽ പ്രതിഷേധിച്ചാണ് സർവീസ് നിർത്തിവെയ്ക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്ന് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് നിരവധി സ്വകാര്യ ബസുകളാണ് ദിനംപ്രതി സർവീസ് നടത്തുന്നത്. ഈ ബസുകളുടെ സർവീസ് നിലയ്ക്കുന്നത് യാത്രാ ക്ലേശം രൂക്ഷമാക്കും. അവധി കഴിഞ്ഞ് മടങ്ങുന്നവരെയും, ചികിത്സ, ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരെയും ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം സാരമായി ബാധിക്കും.
kerala inter-state private bus operators, including luxury sleeper and semi-sleeper services to cities like bengaluru and chennai, are suspending their services from tomorrow (monday). the decision by the luxury bus owners association is a protest against the unlawful state-level taxes, heavy fines, and vehicle seizures being imposed on their buses by authorities in tamil nadu and karnataka.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."