HOME
DETAILS

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

  
November 09, 2025 | 2:22 PM

congress distances itself from shashi tharoors praise of l k advani says it is his personal opinion

ന്യൂഡൽഹി: ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രഥയാത്രയെ പ്രതിരോധിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവനയിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ് നേതൃത്വം. തിരുവനന്തപുരം എം.പിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെയാണെന്ന് വ്യക്തമാക്കി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) രംഗത്തെത്തി. പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ല തരൂരിന്റേതെന്ന് കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേര വ്യക്തമാക്കി.

"എല്ലായ്‌പ്പോഴും എന്നപോലെ, ഡോ. ശശി തരൂർ പങ്കുവെച്ചത് സ്വന്തം അഭിപ്രായമാണ്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയിൽ നിന്ന് കോൺ​ഗ്രസ് പൂർണമായും അകലം പാലിക്കുന്നു. ഒരു കോൺഗ്രസ് എം.പി.യും സി.ഡബ്ല്യു.സി. അംഗമായിരുന്നിട്ടും അദ്ദേഹം അങ്ങനെ ചെയ്യുന്നത് കോൺ​ഗ്രസിന്റെ സവിശേഷമായ ജനാധിപത്യപരവും ലിബറൽ മനോഭാവവുമാണ് പ്രതിഫലിപ്പിക്കുന്നു," പവൻ ഖേര എക്സിൽ കുറിച്ചു.

അദ്വാനിയെ പ്രശംസിച്ച് തരൂർ

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അദ്വാനിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ശശി തരൂർ അദ്വാനിയെ പ്രശംസിച്ച് രംഗത്തെത്തിയത്. "പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, അദ്ദേഹത്തിന്റെ എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിലെ അദ്വാനിയുടെ പങ്ക് എന്നിവ മായാത്തതാണ്. ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനാണ് അദ്വാനി," എന്നും തരൂർ കുറിച്ചു.

നേരത്തേ രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ എൽ.കെ. അദ്വാനിയുടെ 1990-ലെ രഥയാത്ര, ബാബറി മസ്ജിദ് തകർത്തതിന് കാരണമായ ഒരു എപ്പിസോഡായി മാത്രം ചുരുക്കുന്നത് അന്യായമാണെന്ന് തരൂർ അഭിപ്രായപ്പെട്ടിരുന്നു.

"അദ്വാനിയുടെ ദീർഘകാല സേവനത്തെ ഒരു എപ്പിസോഡിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്," എന്ന് ചൂണ്ടിക്കാണിച്ച തരൂർ, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും ഉദാഹരണമായി ഉയർത്തിക്കാട്ടിയിരുന്നു.

"നെഹ്‌റുവിന്റെ കരിയറിന്റെ പൂർണ്ണതയെ ചൈനയുടെ തിരിച്ചടി കൊണ്ട് വിലയിരുത്താനാവില്ല, ഇന്ദിരാഗാന്ധിയുടേത് അടിയന്തരാവസ്ഥ കൊണ്ട് മാത്രവും വിലയിരുത്താനാവില്ല. അദ്വാനിയോടും നമ്മൾ അതേ മര്യാദ കാണിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്," തരൂർ വാദിച്ചു.

the congress party has clarified that mp shashi tharoor’s remarks praising veteran bjp leader l k advani represent his personal opinion and not the party’s official stance. tharoor’s comments, which acknowledged advani’s political contributions, sparked reactions within political circles. congress leaders emphasized that the party continues to oppose the bjp’s ideology and policies despite individual expressions of respect towards political veterans.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  a day ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  a day ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  a day ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  a day ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  a day ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  a day ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  a day ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  a day ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  a day ago