HOME
DETAILS

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  
Web Desk
November 09, 2025 | 3:09 PM

student attempts suicide on campus serious allegations against principal for public humiliation over non-payment of exam fees

മുസാഫർനഗർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കോളേജ് പ്രിൻസിപ്പൽ അപമാനിച്ചതിനെ തുടർന്ന് ബിരുദ വിദ്യാർഥി ക്യാമ്പസിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ വിദ്യാർഥി ഗുരുതരാവസ്ഥയിൽ ഡൽഹിയിൽ ചികിത്സയിലാണ്. മുസാഫർനഗറിലെ ബുധാനിലാണ് നാടിനെ ഞെട്ടിച്ച സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ഉജ്ജ്വൽ റാണ (20) യാണ് ക്യാമ്പസിൽ വച്ച് ആത്മഹത്യാശ്രമം നടത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കോളേജ് ക്യാമ്പസിൽവെച്ച് ശരീരത്തിന് തീ കൊളുത്തുകയായിരുന്നു.

ഏഴായിരം രൂപയുടെ പരീക്ഷാ ഫീസിൽ 1700 രൂപ അടച്ചിട്ടും, ബാക്കി തുക അടയ്ക്കാത്തതിന്റെ പേരിൽ പ്രിൻസിപ്പൽ തന്നെ ക്രൂരമായി അപമാനിച്ചുവെന്ന് ആത്മഹത്യാശ്രമം നടത്തുന്നതിന് രണ്ട് ദിവസം മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ ഉജ്ജ്വൽ വെളിപ്പെടുത്തിയിരുന്നു. ഫീസ് അടയ്ക്കുന്നതിന് കാലതാമസം ആവശ്യപ്പെട്ടപ്പോൾ "ഇതൊരു ധർമ്മശാലയല്ല, കോളേജാണ്" എന്ന് പറഞ്ഞ് പ്രിൻസിപ്പൽ പരിഹസിച്ചുവെന്നാണ് ഉജ്ജ്വലിന്റെ ആരോപണം. ഇതിനു പിന്നാലെ സഹപാഠികൾക്കും അധ്യാപകർക്കും മുന്നിൽവെച്ച് പ്രിൻസിപ്പൽ വിദ്യാർഥിയുടെ മുടിക്കുത്തി പിടിച്ച് വലിച്ചതായും വീഡിയോയിൽ പറയുന്നു. പരീക്ഷാ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്നും വിദ്യാർഥിയെ പ്രിൻസിപ്പൽ വിലക്കുകയും ചെയ്തിരുന്നു.

തന്നെ ഓഫീസിന് മുന്നിൽ നിന്നും മാറ്റാനായി വിളിച്ച പൊലിസ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്നും ഉജ്ജ്വൽ റാണ ആരോപിക്കുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ, പ്രിൻസിപ്പലും തന്നെ കയ്യേറ്റം ചെയ്ത മൂന്ന് പൊലിസുകാരുമാണ് ഉത്തരവാദികൾ എന്നും വിദ്യാർഥി വീഡിയോയിൽ പറയുന്നു. കരിമ്പ് കർഷകനാണ് ഉജ്ജ്വലിന്റെ പിതാവ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഉജ്ജ്വലിന്റെ അമ്മ മരണപ്പെട്ടിരുന്നു. സംഭവത്തിൽ ഡിഎസ്പി  അന്വേഷണത്തിന് ഉത്തരവിട്ടു.

 

 

A 20-year-old college student in Muzaffarnagar attempted suicide by self-immolation on campus, sustaining over 70% burns, after allegedly being publicly humiliated and physically assaulted (hair pulled) by the principal in front of classmates for failing to pay the full exam fee. The student claims the principal mocked him, saying the college was not a "dharamshala" (charitable rest house), and prevented him from taking his third-semester exam. The student, currently in critical condition in Delhi, accused the principal and three police officers of being responsible in a pre-recorded video. An investigation has been ordered.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  4 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  4 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  4 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  4 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  4 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  4 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  4 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  4 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  4 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  4 days ago