പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കൽ കോളേജ് പൊലിസ്. കരിക്കകം സ്വദേശിനി ശിവപ്രിയ (26)യുടെ മരണത്തിലാണ് നടപടി. മരിച്ചയാളുടെ സഹോദരൻ ശിവപ്രസാദിന്റെ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്തിട്ടുള്ളത്. എസ്എടി ആശുപത്രി അധികൃതരുടെയടക്കം മൊഴി രേഖപ്പെടുത്തുമെന്നും പൊലിസ് അറിയിച്ചു.
പ്രസവത്തിന് ശേഷം മൂന്നാം ദിവസമാണ് ശിവപ്രിയയുടെ മരിക്കുന്നത്. പ്രസവം കഴിഞ്ഞ് എസ്എടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവതി ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. എസ്എടി ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള ചികിത്സാപിഴവാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
"പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയായിരുന്നു, ആശുപത്രിയിൽ നിന്ന് യുവതിക്ക് അണുബാധയും ബാധിച്ചു. പിന്നാലെ പനി വരികയും ചെയ്തു." എന്നാൽ ഡിസ്ചാർജ് സമയത്ത് പനി റിപ്പോർട്ട് ചെയ്തില്ലെന്നും ഭർത്താവ് മനു പറയുന്നു.
"ലേബർ റൂമിൽ നിന്ന് അണുബാധയുണ്ടാകില്ലെന്നും ഡിസ്ചാർജ് സമയത്ത് പനി റിപ്പോർട്ട് ചെയ്തിരുന്നില്ല, വിഷയത്തിൽ ഉന്നതതല അന്വേഷണം നടക്കും. എന്നാണ് എസ്എടി സൂപ്രണ്ട് ഡോ. ബിന്ദു ഭർത്താവിന്റെ ആരോപണത്തിന് പ്രതികരിച്ച് സംസാരിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി എസ്എടി അധികൃതർ അറിയിച്ചു. പൊലിസ് അന്വേഷണവും ഊർജിതമാക്കി.
Police have registered a case of unnatural death following the demise of a young woman shortly after childbirth, initiating an investigation into the circumstances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."