കെ.ഐ.സി ഫഹാഹീൽ മേഖല സർഗലയം: മലബാർ യൂണിറ്റ് ഓവറോൾ ചാമ്പ്യന്‍മാർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സർഗലയം'25”ആസ്വാദനത്തിൻ്റെ വേറിട്ട അനുഭവമായി. ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ഇസ്ലാമിക കലാസംസ്കാരം വിളിച്ചോതുന്ന കലാ മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിരവധി പ്രതിഭകൾ പങ്കെടുത്തു.വാശിയേറിയ കലാമത്സരത്തിൽ മലബാർ യൂണിറ്റ് ഓവറോൾ ചാമ്പ്യന്‍മാരായി. സൂഖ് സഭ യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കെ ആർ എച്ച് യൂണിറ്റിലെ മുഹമ്മദ് നബീൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.
ഫാഹഹീൽ ദേവാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മേഖല പ്രസിഡണ്ട് അബ്ദുൽ റഷീദ് മസ്താൻ അധ്യക്ഷത വഹിച്ചു.സമാപന സംഗമം കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉൽഘാടനം ചെയ്തു.അബ്ദുൽ ഗഫൂർ ഫൈസി, സൈനുൽ ആബിദ് ഫൈസി, ഇസ്മായിൽ ഹുദവി, അബ്ദുൽ നാസർ കോഡൂർ, മുഹമ്മദ് അമീൻ മുസ്‌ലിയാർ ചേകന്നൂർ, മുഹമ്മദലി ഫൈസി, അബ്ദുൽ മുനീർ പെരുമുഖം, ഇസ്മായിൽ വള്ളിയോത്ത്, ഹസ്സൻ തഖ്‌വ, ആദിൽ വെട്ടുപാറ തുടങ്ങിയവർ ആശംസകൾ നേർന്നു.
സമസ്ത ഇസ്‍ലാമിക് സെന്റർ (എസ് ഐ സി) ഗ്ലോബൽ സമിതിയിലേക്ക് തെരെത്തെടുക്കപ്പെട്ട ശംസുദ്ധീൻ ഫൈസി എടയാറ്റൂർ,അബ്ദുൽ ഗഫൂർ ഫൈസി പൊന്മള എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
മേഖല നേതാക്കളായ ടി.വി ഫൈസൽ,ഷമീർ പാണ്ടിക്കാട്,മുഹമ്മദ് ഹാരിഫ്,റാഷിദ് കെ ടി,സിദ്ധീഖ് പുഞ്ചാവി തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി അജ്മൽ മാസ്റ്റർ പുഴക്കാട്ടിരി സ്വാഗതവും ട്രഷറർ സയ്യിദ് ഇല്യാസ് ബഹാസ്സൻ നന്ദിയും പറഞ്ഞു.
KIC Fahaheel Region Sargalayam: Malabar Unit Overall Champions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."