HOME
DETAILS

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

  
Web Desk
November 09, 2025 | 5:03 PM

hajj 2026 india gets 175025 quota after agreement with saudi arabia

റിയാദ്: 2026-ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഇന്ത്യയുടെ ക്വാട്ട 1,75,025 ആയിരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയുമായി ജിദ്ദയിൽ വെച്ച് നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയിൽ 2026-ലെ ഹജ്ജിനായുള്ള ഉഭയകക്ഷി കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

നവംബർ 7 മുതൽ 9 വരെ നീണ്ടുനിന്ന റിജിജുവിന്റെ സഊദി സന്ദർശനത്തിന്റെ ഭാഗമായായിരുന്നു ഈ കൂടിക്കാഴ്ച. "സഊദിയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പ്. 2026-ലെ ഇന്ത്യൻ തീർത്ഥാടകർക്ക് 1,75,025 ഹജ്ജ് ക്വാട്ട ഉറപ്പാക്കിയിട്ടുണ്ട്," കിരൺ റിജിജു എക്സിലെ ഒരു സന്ദേശത്തിൽ കുറിച്ചു.

സഊദി ഹജ്ജ്, ഉംറ മന്ത്രിയുടെ ക്ഷണപ്രകാരമാണ് റിജിജു സന്ദർശനം നടത്തിയത്. കൂടിക്കാഴ്ചയിൽ ഇരു മന്ത്രിമാരും നിലവിലുള്ള ഹജ്ജ് തയ്യാറെടുപ്പുകൾ വിശദമായി അവലോകനം ചെയ്തു. ഇന്ത്യൻ തീർഥാടകരുടെ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഏകോപനം വർദ്ധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് പിന്തുണ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളെക്കുറിച്ചും ഇരു നോതക്കളും ചർച്ച ചെയ്തു.

തീർഥാടകർക്ക് സുഗമവും സുഖകരവുമായ അനുഭവം ഉറപ്പാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, താമസ സൗകര്യം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

സന്ദർശന വേളയിൽ, 2026-ലെ ഹജ്ജിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദയിലെ കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരുമായി റിജിജു ആഭ്യന്തര അവലോകന യോഗം നടത്തി. കൂടാതെ, തീർഥാടകർക്ക് ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനായി അദ്ദേഹം ജിദ്ദയിലെയും തായിഫിലെയും പ്രധാന ഹജ്ജ്, ഉംറ അനുബന്ധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തിലെ ചില അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

the government of india has secured a quota of 1,75,025 pilgrims for hajj 2026 following an agreement with saudi arabia, announced kiren rijiju, the minister of minority affairs. the arrangement ensures that a large number of indian muslims can undertake the sacred pilgrimage next year. authorities emphasized that preparations are underway to facilitate smooth travel, accommodation, and guidance for pilgrims. the ministry also highlighted health and safety protocols to be followed during the journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  a day ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  a day ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  a day ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  a day ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  a day ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  a day ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  a day ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  a day ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  a day ago