HOME
DETAILS

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

  
November 09, 2025 | 6:20 PM

kottayam police filed a case against nidhish muralidhar for sexually abusing a youth at an rss branch which led to the youths suicide

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ക്രൂര ലൈംഗികപീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്ത് പൊലിസ്. ആത്മഹത്യ കുറിപ്പില്‍ വെളിപ്പെടുത്തിയ കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി നിധീഷ് മുരളീധരനെതിരെ പൊന്‍കുന്നം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനാണ് കേസെടുത്തത്. 

ഒക്ടോബര്‍ 9നാണ് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കേസെടുത്ത തമ്പാനൂര്‍ പൊലിസ് നടപടിക്രമങ്ങള്‍ക്ക് ശേഷം പൊന്‍കുന്നം പൊലിസിന് കൈമാറുകയായിരുന്നു. 

ആദ്യഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ പ്രതിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. പകരം സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ 'എന്‍എം' എന്ന വ്യക്തി തന്നെ നാലാം ക്ലാസുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവ് കുറിച്ചത്. താന്‍ നേരിട്ട ക്രൂരതയും പീഡനവും അതിനെ തുടര്‍ന്നുണ്ടായ വിഷാദാവസ്ഥയും യുവാവ് ആത്മഹത്യ കുറിപ്പില്‍ പങ്കുവെച്ചിരുന്നു. ആര്‍എസ്എസ് ക്യാമ്പുകളില്‍ നടക്കുന്നത് കടുത്ത പീഡനമാണെന്നും പ്രതി ഇപ്പോഴും സുഖമായി ജീവിക്കുകയാണെന്നും യുവാവ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രതിയെ കുറിച്ച് അവ്യക്തത നിലനിന്നിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണത്തിന് തൊട്ടുമുന്‍പ് യുവാവ് ഷെഡ്യൂള്‍ ചെയ്ത് വെച്ച വീഡിയോയും പുറത്തുവന്നു. ഈ വീഡിയോയിലാണ് തന്നെ പീഡിപ്പിച്ചത് നിതീഷ് മുരളീധരനാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നാട്ടില്‍ നല്ലപേര് പറഞ്ഞ് നടക്കുന്നതായും, മറ്റുകുട്ടികളെ കൂടി ഇയാള്‍ ദുരുപയോഗം ചെയ്തതായും യാവാവ് പറഞ്ഞിരുന്നു. ആര്‍എസ്എസുകാരുമായി സൗഹൃദം സ്ഥാപിക്കരുതെന്നും, ശാഖയില്‍ പോവുന്ന കുട്ടികളെ സംരക്ഷിക്കണമെന്നും യാവാവ് പറഞ്ഞിരുന്നു. 

kottayam police filed a case against nidhish muralidhar for sexually abusing a youth at an rss branch, which led to the youth's suicide.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  3 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  3 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  3 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  4 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  4 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  4 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  4 days ago